ഞങ്ങൾ ജൂനിയർ സൂപ്പർ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചു; സന്തോഷ വാർത്ത പങ്കുവെച്ച് മൃദലയും യുവയും

ഞങ്ങൾ  ജൂനിയർ സൂപ്പർ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ആരംഭിച്ചു; സന്തോഷ വാർത്ത പങ്കുവെച്ച് മൃദലയും യുവയും
2022-01-13T21:44:00 | By Vyshnavy Rajan

രാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് മൃദല വിജയിയും യുവ കൃഷ്ണയും. ഇപ്പോഴിതാ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയുമായിട്ടാണ് മൃദലയും യുവയും എത്തിയിരിക്കുന്നത്. തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിശേഷമാണ് താരങ്ങൾ പങ്കുവച്ചിരിക്കുന്നത്.


സോഷ്യൽ മീഡിയയിൽ മൃദുല പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരിക്കുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. മൃദലയും യുവ കൃഷ്ണയും കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതരായത്.


മൃദലയുടെ  കുറിപ്പ്

'ഹായ് ഫ്രണ്ട്‌സ്, ഞങ്ങളുടെ ജൂനിയർ സൂപ്പർ ഹീറോയ്ക്കായുള്ള കാത്തിരിപ്പ് ഞങ്ങൾ ആരംഭിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചതിനാൽ ഞാൻ തുമ്പപ്പൂ സീരിയലിൽ നിന്നും പിന്മാറുകയാണ്. ഞങ്ങളുടെ യൂട്യൂബ് ചാനൽ ആയ ‘മൃദ്വ വ്‌ളോഗ്‌സി’ലൂടെ നിങ്ങളോടൊപ്പം ഉണ്ടാകും’

ഇരുവർക്കും ആശംസകളുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. അലീന പടിക്കൽ, റെബേക്ക സന്തോഷ് ദിയ മേനോൻ, ഷിയാസ് കരീം, തുടങ്ങിയ താരങ്ങളും ആരാധകരും ആശംസകളുമായി എത്തിയിട്ടുണ്ട്. ആശംസകൾക്ക് മൃദുല നന്ദി പറയുകയും ചെയ്യുന്നുണ്ട്.

Content Highlight: We started waiting for the junior superhero; Soft and young sharing the good news

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup