അജി മസ്ക്കറ്റ് ഒരുക്കുന്ന ഏകാകിനിയിൽ അമ്പിളി അമ്പാളി നായികയാകുന്നു

അജി മസ്ക്കറ്റ് ഒരുക്കുന്ന ഏകാകിനിയിൽ അമ്പിളി അമ്പാളി നായികയാകുന്നു
2021-10-04T21:49:00 | By Truevision Admin

പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ അജി മസ്ക്കറ്റ് ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന 'ഏകാകിനി'യിൽ അമ്പിളി അമ്പാളി നായികയാകുന്നു. ഡയാന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അമ്പിളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകേണ്ടി വന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും തിരശ്ശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടർ സംഭവങ്ങളാണ് ചിത്രത്തിൽ വിഷയമാകുന്നത്.


രണ്ടു പെൺകുട്ടികൾക്കു ജന്മം നൽകിയ ഡയാന, തന്റെ നഷ്ടസ്വപ്നങ്ങൾ മക്കളിലൂടെ സാക്ഷാത്കരിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നു. അവളുടെ കുടുംബത്തിന്റെ ചിലവുകൾ ഭർത്താവിന്റെ വരുമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. ഭർത്താവുണ്ടെങ്കിലും എല്ലാ ചുമതലകളും ഡയാനയിൽ മാത്രമായി. ബുദ്ധിമുട്ടുകൾക്കിടയിലും അവൾ രണ്ടു മക്കളെയും നന്നായി പഠിപ്പിച്ചു. അതിനിടയിൽ മൂത്തമകൾ സാന്ദ്രയ്ക്ക് അവളെ ഇഷ്ടപ്പെടുന്ന ജോബിയിൽ നിന്നും വിവാഹാലോചന വരുന്നു. വലിയ ആർഭാടങ്ങളില്ലാതെ അവരുടെ വിവാഹം ഡയാന നടത്തുന്നു. ഡയാനയുടെ സാമ്പത്തിക ബാധ്യതകൾ പരിധിവിട്ട് ഉയർന്നുകൊണ്ടിരുന്നു. കുടുംബത്തിന് താങ്ങും തണലുമാകേണ്ട മരുമകനിൽ നിന്നും ഡയാനയ്ക്കും കുടുംബത്തിനും വലിയ ക്രൂരതകൾ ഏൽക്കേണ്ടി വന്നു. കൂടുതൽ ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളാണ് ഡയാനയുടെ ജീവിതത്തിൽ തുടർന്നുണ്ടാകുന്നത്.

മലപ്പുറം മഞ്ചേരിയിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നുള്ള നർത്തകിയും അഭിനേത്രിയുമായ അമ്പിളി അമ്പാളിയാണ് കേന്ദ്രകഥാപാത്രമായ ഡയാനയെ അവതരിപ്പിക്കുന്നത്. അമ്പിളിയോടൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


ബാനർ - ആമി ക്രിയേഷൻസ്, ഛായാഗ്രഹണം, സംവിധാനം - അജി മസ്ക്കറ്റ്, കഥ - ആമി, തിരക്കഥ, സംഭാഷണം - മനോജ്, ഗാനരചന , സംഗീതം -ഖാലിദ്, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, കല- മധുരാഘവൻ , ചമയം - ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം - ശ്രീജിത് കുമാരപുരം, സ്‌റ്റുഡിയോ - ചിത്രാഞ്ജലി, പോസ്റ്റർ ഡിസൈൻസ് - മനുദേവ്, സ്റ്റിൽസ് - ഷംനാദ് എൻ ജെ, പി ആർ ഓ - അജയ് തുണ്ടത്തിൽ .

Content Highlight: Ambili Ambali is the heroine in Aji Muscat's solo movie

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup