#noobinjohny | 'ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്ന ഒരാളാണ് ഞാൻ' ;നൂബിനുമായി വഴക്കിട്ട് ബിന്നി

#noobinjohny  | 'ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്ന ഒരാളാണ് ഞാൻ' ;നൂബിനുമായി വഴക്കിട്ട് ബിന്നി
2024-05-20T21:43:00 | By Aparna NV

(moviemax.in) കുടുംബവിളക്ക് എന്ന സീരിയലിലെ പ്രതീഷ് എന്ന കഥാപാത്രമായിട്ടാണ് നൂബിന്‍ ജോണിയെ പ്രേക്ഷകര്‍ക്ക് പരിചയം. ഭാര്യ ബിന്നി ഗീതാ ഗോവിന്ദം സീരിയലിലെ ഗീതാഞ്ജലിയായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.

വിവാഹത്തിന് ശേഷമാണ് ബിന്നി സീരിയല്‍ ലോകത്തേക്ക് കടന്നത്. അതിന് കാരണം നൂബിന്‍ തന്നെയാണെന്ന് ബിന്നി പറയുന്നു. ഏഴ് വര്‍ഷത്തെ തങ്ങളുടെ പ്രണയ കഥ ദമ്പതികള്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ രണ്ടുപേരുടെയും വഴക്കാണ് ഏറ്റവും പുതിയ വ്ലോഗിൽ പങ്കുവെക്കുന്നത്. വണ്ടിയുടെ പേരിലാണ് അടിയെന്നതാണ് രസകരം. 'ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്ന ഒരാളാണ് ഞാൻ' എന്നാണ് ബിന്നി പറയുന്നത്.

വിവാഹശേഷമുള്ള നൂബിന്റെ ആദ്യ പിറന്നാളിന് ബിന്നി സമ്മാനിച്ച കൊണ്ടസ്സ കാർ ആണ് വഴക്കിനു കാരണം. നൂബിൻ വണ്ടിയെ കൂടുതലായി സ്നേഹിക്കുന്നതാണ് നടിയുടെ പ്രശ്നം.

"എനിക്കി വണ്ടി ഭയങ്കര ഇഷ്ടപ്പെട്ടു, ഒരു വെറൈറ്റി വേണം ആളുകൾ നോക്കണം എന്നൊക്കെ നമുക്കും ആഗ്രഹം ഉണ്ടാവില്ലേ" എന്ന് നൂബിൻ ചോദിക്കുമ്പോൾ ആൾകാര് നോക്കാൻ വേണ്ടി മാത്രം ലക്ഷങ്ങൾ മുടക്കിയത് തന്നോട് രഹസ്യമാക്കി വെച്ചു.

ഒരിക്കൽ ഗൂഗിൾ പേ നോക്കിയപ്പോഴാണ് ലക്ഷങ്ങൾ കാറിനു വേണ്ടി ചെലവാക്കിയതായി അറിയുന്നതെന്നും ബിന്നി പറയുന്നു. നാട്ടിൽ കൊണ്ടുപോയി വണ്ടി റെന്റിനു കൊടുക്കാനാണ് നൂബിന്റെ ആലോചന.

ഇതിനിടെ പുതിയ സീരിയലിന്റെ വിശേഷവും താരം പറയുന്നുണ്ട്. ഹൃദയം സീരിയലിൽ മുഖ്യ കഥാപാത്രമായി എത്തുകയാണ് നൂബിൻ.

വണ്ടിയുടെ കൂടുതൽ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളും വരും ദിവസങ്ങളിൽ ആലോചനയിലുണ്ടെന്നാണ് നൂബിൻ പറയുന്നത്. വണ്ടി കുറച്ച് കൂടി വൃത്തിയാക്കിയശേഷം മുഴുവനായും കാണിക്കുമെന്നും നടൻ പറയുന്നുണ്ട്.

Content Highlight: #actor #noobin #johny #and #his #wife #actress #binny #vidio #viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup