---
title: "ദിലീപിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് തിരയുന്നതില്‍ തോക്കും...!"
english_title: "The crime branch is searching for Dileep's house with a gun ...!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20621/the-crime-branch-is-searching-for-dileeps-house-with-a-gun"
published_at: "2022-01-13T15:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfff62f0e0c_dileep.jpg"
keywords: []
---

# ദിലീപിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് തിരയുന്നതില്‍ തോക്കും...!

> **Lead Summary:** **കൊച്ചി : **ദിലീപിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് തിരയുന്നതില്‍ തോക്കും...! നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ വീട്ടിൽ നടക്കുന്ന തെരച്ചിലിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം.

## Article Content

**കൊച്ചി : **ദിലീപിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് തിരയുന്നതില്‍ തോക്കും...! നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്‍റെ വീട്ടിൽ നടക്കുന്ന തെരച്ചിലിൽ തോക്ക് കണ്ടെത്താനുള്ള ശ്രമവുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിൽ ദിലീപിന്‍റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരയുന്നത്.

ഇതോടൊപ്പം നടിയെ ആക്രമിച്ച് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഈ ദൃശ്യങ്ങൾക്ക് വേണ്ടി സൈബർ വിദഗ്ധരും തെരച്ചിൽ നടത്തുന്നു.

വളരെ നിർണായകമായ തെളിവുകൾ തേടിയാണ് അന്വേഷണഉദ്യോഗസ്ഥർ ദിലീപിന്‍റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്. എന്നാൽ എന്തെല്ലാം തെളിവുകൾ ലഭിക്കും എന്ന കാര്യം കാത്തിരുന്ന് കാണണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/20621/the-crime-branch-is-searching-for-dileeps-house-with-a-gun)