---
title: "പ്രണയിച്ച്‌ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം; സുബി സുരേഷ്"
english_title: "Desire to fall in love and get married; Subi Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20618/desire-to-fall-in-love-and-get-married-subi-suresh"
published_at: "2022-01-13T15:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dffca13b7a7_subi.jpg"
keywords: []
---

# പ്രണയിച്ച്‌ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം; സുബി സുരേഷ്

> **Lead Summary:** **ന**ടിയും അവതാരകയും മിമിക്രി കലാകാരിയുമൊക്കെയായി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ കലാകാരിയാണ് സുബി സുരേഷ്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി സുബി എത്തിയിരുന്നു. കല്യാണത്തെ കുറിച്ചും ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ എങ്ങിനെയായിരിക്കണം എന്ന് പറയുകയാണ് സുബി.

## Article Content

**ന**ടിയും അവതാരകയും മിമിക്രി കലാകാരിയുമൊക്കെയായി പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ കലാകാരിയാണ് സുബി സുരേഷ്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി സുബി എത്തിയിരുന്നു. കല്യാണത്തെ കുറിച്ചും ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ എങ്ങിനെയായിരിക്കണം എന്ന് പറയുകയാണ് സുബി.

**സുബിയുടെ വാക്കുകള്‍ **

*എനിക്ക് പ്രണയിച്ച്‌ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ എനിക്ക് ആരോടും പ്രണയം വരുന്നില്ല. കോമഡി ചെയ്ത് ചെയ്ത് പ്രണയത്തിന്റെ ക്ലച്ച്‌ അടിച്ച്‌ പോയെന്നാണ് തോന്നുന്നത്. അത് നടത്തുകയല്ലേ, വേണ്ടത്. അല്ലാതെ നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ. നട്ടെല്ലോട് കൂടി നില്‍ക്കുന്ന ഒരാളെ വേണം. ഭാര്യയുടെ ചിലവില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ആളായിരിക്കരുത്, *

*സ്വന്തം അധ്വാനിച്ച്‌ ഭാര്യയെ നോക്കണം, ഞാന്‍ അഞ്ചിന്റെ പൈസ കൊടുക്കില്ല. പിന്നെയുള്ളത് നമ്മളെ മര്യാദയ്ക്ക് സ്‌നേഹിക്കണം എന്നുള്ളതാണ്. മദ്യപാനവും മറ്റുമൊക്കെ ആവശ്യത്തിന് ആവാം, അധികമാവരുത്. ഞാന്‍ സ്‌നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരെ സ്‌നേഹിക്കുന്ന ആള്‍ ആയിരിക്കണം.*

****

* *

*നമ്മളെ അങ്ങ് പറിച്ചോണ്ട് പോകുന്ന പോലെ ആവരുത്. ഡോക്ടറോ എന്‍ജീനിയറോ കലാകാരന്മാരോ വേണമെന്നുമില്ല. ഒരു വീട്ടില്‍ രണ്ട് കലാകാരന്മാര്‍ ഉണ്ടെങ്കില്‍ ഡേറ്റ് ഒക്കെ ക്ലാഷ് ആയേക്കും. അത് ഒട്ടും വേണ്ട. യുഎസില്‍ നിന്നും ഒരു ആലോചന ഒക്കെ വന്നിരുന്നു. പക്ഷേ എനിക്കവിടെ പോയി നില്‍ക്കാനൊന്നും വയ്യ. *

*എനിക്കെന്റെ അമ്മയെ വിട്ട് പോകാന്‍ പറ്റില്ല. ഇനി വിവാഹം ഉണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ അറിയാം. ഞാന്‍ അറിയുന്നതിന് മുന്‍പ് ഓണ്‍ലൈന്‍കാര്‍ അറിയും. മൂന്നാലഞ്ച് പ്രാവിശ്യം എന്നെ കല്യാണം കഴിപ്പിച്ചു. കുട്ടി വരെ ഉണ്ടായിട്ടുണ്ട്. അതും ഓണ്‍ലൈന്‍ വഴിയാണ്.'
***

### Related Links & Sources
- [Original Story Source](https://moviemax.in/news/20618/desire-to-fall-in-love-and-get-married-subi-suresh)