---
title: "ഇന്ദിരാ ഗാന്ധിയാകാന്‍ തയ്യാറെടുത്ത് കങ്കണ റണാവത്"
english_title: "Kangana Ranaut prepares to become Indira Gandhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2060/kangana-ranaut-prepares-to-become-indira-gandhi"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/601566f8b16de_kad.jpg"
keywords: []
---

# ഇന്ദിരാ ഗാന്ധിയാകാന്‍ തയ്യാറെടുത്ത് കങ്കണ റണാവത്

> **Lead Summary:** മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാകാന്‍ തയ്യാറെടുത്ത് കങ്കണ റണാവത്. പേരിടാത്ത ചിത്രം ഒരു ബയോപിക് ആയിരിക്കില്ലെന്നും കങ്കണ പറയുന്നു. പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് താരം പറയുന്നത്. ട്വിറ്ററിലൂടെയാണ് കങ്കണ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ അവസാന ഘട്ടത്തിലാണെന്നും കങ്കണ അറിയിച്ചു.

## Article Content

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാകാന്‍ തയ്യാറെടുത്ത് കങ്കണ റണാവത്. പേരിടാത്ത ചിത്രം ഒരു ബയോപിക് ആയിരിക്കില്ലെന്നും കങ്കണ പറയുന്നു. പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് താരം പറയുന്നത്. ട്വിറ്ററിലൂടെയാണ് കങ്കണ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ അവസാന ഘട്ടത്തിലാണെന്നും കങ്കണ അറിയിച്ചു.

ഇന്ദിരാ ഗാന്ധിയുടെ ജീവിത കഥയല്ലെന്നും വിശാലമായൊരു പീരിയഡ് സിനിമയായിരിക്കും ഇതെന്നുമാണ് കങ്കണ പറയുന്നു. ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം എന്താണെന്ന് പുതു തലമുറയെ ബോധ്യപ്പെടുത്തുകയാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നും കങ്കണ പറഞ്ഞു. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയവരും ചിത്രത്തില്‍ അവതരിപ്പിക്കപ്പെടുമെന്നും കങ്കണ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/2060/kangana-ranaut-prepares-to-become-indira-gandhi)