logo

സിദ്ധിഖിനെ ട്രോളി ജയറാം വീഡിയോ വൈറല്‍

Published at Oct 16, 2020 06:08 PM സിദ്ധിഖിനെ ട്രോളി ജയറാം വീഡിയോ വൈറല്‍

മലയാള സിനിമയില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് സിദ്ധിഖ്. വ്യത്യസ്തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ മലയാള സിനിമയുടെ  അവിഭാജ്യ ഘടകമായി മാറിയത്. ഇപ്പോഴും മലയാള സിനിമയില്‍ സജീവമായിട്ടാണ് നടന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിദ്ധിഖിന്റെതായി വന്ന മിക്ക കഥാപാത്രങ്ങളും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷത്തില്‍ നടനും അഭിനയിച്ചിരുന്നു.


മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച താരമാണ് സിദ്ധിഖ്. സഹനടനായും വില്ലന്‍ വേഷങ്ങളിലുമാണ് സിദ്ധിഖ് ഇന്‍ഡസ്ട്രിയില്‍ കൂടുതല്‍ സജീവമായിരുന്നത്. അതേസമയം മലയാള സിനിമയിലെ സിദ്ധിഖിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ജയറാം. സിദ്ധിഖിനെ ട്രോളിക്കൊണ്ടുളള ജയറാമിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോഴാണ് സിദ്ധിഖിനെ ജയറാം അനുകരിച്ചത്.


ജയറാം അനുകരിക്കുന്നതിന് മുന്‍പ് പ്രിയ സുഹൃത്തിനോട് ചോദ്യങ്ങളുമായി സിദ്ധിഖ് എത്തിയിരുന്നു. നസീര്‍ സാര്‍ ചെയ്ത പോലെ രാഷ്ട്രീയത്തിലേക്കുളള ഒരു പ്രവേശനം ജയറാം പ്ലാന്‍ ചെയ്യുന്നുണ്ടോ ഉണ്ടെങ്കില്‍ എപ്പോഴാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു സിദ്ധിഖ് എത്തിയത്. ഉണ്ടെങ്കില്‍ തന്നെ ഇപ്പോ ഇല്ലാ എന്നേ ജയറാം പറയത്തുളളൂ. അവനെ എനിക്ക് നന്നായിട്ടറിയാം. അപ്പോ ഞാന്‍ മനസില്‍ കാണുന്നത് ചിലപ്പോ ജയറാം അതിനെ കുറിച്ച് ആളുകളുമായിട്ടെല്ലാം ഡിസ്‌കസ് ചെയ്തു കാണും. അങ്ങനെ ഒരു രാഷ്ട്രീയ പ്രവേശനം പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയോടാകും ജയറാമിന്റെ ആഭിമുഖ്യം. ഏത് പാര്‍ട്ടിയിലാവും ജയറാം വരിക. എന്നതാണ് എന്റെ ചോദ്യം സിദ്ധിഖ് പറഞ്ഞു.


ഒപ്പം സ്ത്രീ സീരിയലില്‍ ഞാന്‍ ഭക്ഷണം കഴിക്കുന്ന ഒരു സീന്‍ ജയറാം നന്നായിട്ട് അനുകരിക്കുമെന്ന് സിദ്ധിഖ് പറയുന്നു. അത് എനിക്ക് എറ്റവും സന്തോഷം തരുന്ന കാര്യമാണ്. അപ്പോ അതുകൂടി അനുകരിക്കാന്‍ ആവശ്യപ്പെട്ട് ജയറാമിന് എല്ലാവിധ നന്മകളും നേര്‍ന്ന ശേഷമാണ് സിദ്ധിഖിന്റെ വീഡിയോ അവസാനിച്ചത്. പിന്നാലെ രാഷ്ട്രീയത്തിലേക്ക് വരികയാണെങ്കില്‍ സിനിമയെല്ലാം നിര്‍ത്തിയശേഷമേ വരികയൂളളൂവെന്ന് ജയറാം പറഞ്ഞു.


രണ്ടും കൂടി ഒരുമിച്ചുകൊണ്ടുപോവാന്‍ കഴിയില്ല.ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ അറിഞ്ഞ് അതിനായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് ജയറാം. പറഞ്ഞു. സിദ്ധിഖ് ഓരോന്നു തട്ടിവിടുന്നതാണ്. പിന്നാലെ സ്ത്രീ സീരിയലിലെ സിദ്ധിഖിന്റെ അഭിനയവും ജയറാം അനുകരിച്ച് കാണിച്ചു.


കുടുംബത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം സിദ്ധിഖ് കുറച്ചുകാലം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നതായി ജയറാം പറയുന്നു. പിന്നീട് തിരിച്ചുവരവില്‍ സ്ത്രീ സീരിയലിലൂടെയാണ് സിദ്ധിഖ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. സ്ത്രീ സീരിയലിന്റെ ചിത്രീകരണത്തിനിടെ സിദ്ധിഖിനെ ഒരുതവണ നേരില്‍ക്കണ്ടിരുന്നു, ആ സീരിയലില്‍ പഴനിയില്‍ ഒകെ പോയി ഒളിച്ചുതാമസിക്കുന്ന എല്ലാം ത്യജിച്ച് അമ്പലവും ഒകെ ആയി നടക്കുന്ന ഒരാളായിട്ടാണ് സിദ്ധിഖ് അഭിനയിച്ചത്.

Siddique is a Malayalam actor who has acted as a hero, co-star and villain in Malayalam movies

Related Stories
അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

Apr 10, 2021 01:26 PM

അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

ഭാര്യ സിന്ധു കൃഷ്ണയും മക്കള്‍ ഇഷാനി കൃഷ്ണയും ,ദിയാ കൃഷ്ണയും ,ഹന്‍സിക കൃഷ്ണയും കൃഷണകുമാറിനെ സപ്പോര്‍ട്ട് ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍...

Read More >>
കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

Apr 10, 2021 01:04 PM

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ കൈവീശി കാണിക്കുകയും വണ്ടി നിർത്തി മഞ്ജുവിനോട് കുശലം അന്വേഷിക്കുകയുമൊക്കെ...

Read More >>
Trending Stories