---
title: "വിവാഹ മോചനത്തെ കുറിച്ച്‌ ആദ്യമായി പ്രതികരിച്ച്‌  നാഗ ചൈതന്യ "
english_title: "Naga Chaitanya was the first to comment on the divorce"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20599/naga-chaitanya-was-the-first-to-comment-on-the-divorce"
published_at: "2022-01-13T13:56:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dfe2adbe372_naga.jpg"
keywords: []
---

# വിവാഹ മോചനത്തെ കുറിച്ച്‌ ആദ്യമായി പ്രതികരിച്ച്‌  നാഗ ചൈതന്യ 

> **Lead Summary:** **വി**വാഹ മോചനത്തെ കുറിച്ച്‌ ആദ്യമായി പ്രതികരിച്ച്‌ നടന്‍ നാഗ ചൈതന്യ, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചൈതന്യയും സാമന്തയും വേര്‍പിരിയുന്നത് അറിയിച്ചത്.

## Article Content

**വി**വാഹ മോചനത്തെ കുറിച്ച്‌ ആദ്യമായി പ്രതികരിച്ച്‌ നടന്‍ നാഗ ചൈതന്യ, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചൈതന്യയും സാമന്തയും വേര്‍പിരിയുന്നത് അറിയിച്ചത്.

വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച്‌ സാമന്ത പ്രതികരിച്ചെങ്കിലും നാഗ ചൈതന്യ അതേക്കുറിച്ച്‌ പ്രതികരിച്ചിരുന്നില്ല. ഉടന്‍ പുറത്തിറങ്ങുന്ന തന്റെ ചിത്രമായ ബംഗാര്‍രാജിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ നാഗ ചൈതന്യ തന്റെയും സാമന്തയുടെയും വിവാഹമോചനത്തെക്കുറിച്ച്‌ സംസാരിച്ചു.

'അവള്‍ സന്തോഷവതിയാണെങ്കില്‍ താന്‍ സന്തോഷവാനാണ്. ഈ അവസരത്തില്‍ വിവാഹമോചനമാണ് ഏറ്റവും മികച്ച തീരുമാനം'- നാഗ ചൈതന്യ പറഞ്ഞു.

> "പിരിഞ്ഞിരിക്കുന്നതില്‍ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്. അവള്‍ സന്തോഷവതിയാണെങ്കില്‍, ഞാന്‍ സന്തോഷവാനാണ്. അതിനാല്‍ അത്തരമൊരു സാഹചര്യത്തില്‍ വിവാഹമോചനമാണ് ഏറ്റവും നല്ല തീരുമാനം, " നാഗ ചൈതന്യ പറഞ്ഞു.

2017 ഒക്ടോബറിലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഏകദേശം നാല് വര്‍ഷത്തോളം ഇരുവരും ഒരുമിച്ചുകഴിഞ്ഞ ശേഷമാണ് തങ്ങളുടെ വേര്‍പിരിയലിന്റെ വാര്‍ത്ത പ്രഖ്യാപിച്ചത്.

> "വളരെ ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞാനും സാമും ഞങ്ങളുടെ സ്വന്തം പാത പിന്തുടരാന്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ പഴക്കമുള്ള സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കാന്‍ ഭാഗ്യമുണ്ട്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതല്‍ ആയിരുന്നു, അത് എല്ലായ്പ്പോഴും ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധം നിലനിര്‍ത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.''- ഇരുവരും സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/20599/naga-chaitanya-was-the-first-to-comment-on-the-divorce)