#suchitra | വീഡിയോ എടുത്തു, അമല പോളിനോട് ചെയ്തത് വളരെ മോശം; ഡിവോഴ്സിന് കാരണം അത്! മനസ്സ് തുറന്ന് സുചിത്ര

#suchitra | വീഡിയോ എടുത്തു, അമല പോളിനോട് ചെയ്തത് വളരെ മോശം; ഡിവോഴ്സിന് കാരണം അത്! മനസ്സ് തുറന്ന് സുചിത്ര
May 17, 2024 10:04 PM | By Athira V

കോളിവുഡിനെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകളാണ് ​ഗായിക സുചിത്ര കഴിഞ്ഞ ദിവസങ്ങളിലായി നടത്തുന്നത്. 2016 ലെ സുചി ലീക്ക്സിനെക്കുറിച്ചുള്ള വിവരങ്ങളാണ് സുചിത്ര പുറത്ത് വിടുന്നത്. ​

ഇവരുടെ അക്കൗണ്ടിൽ നിന്നാണ് അന്ന് ധനുഷ്, തൃഷ തുടങ്ങിയ മുൻനിര താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വന്നത്. സംഭവം വിവാദമായതോടെ ​സുചിത്രയ്ക്ക് മാനസികമായ ചില പ്രശ്നങ്ങളുണ്ടെന്ന് അന്നത്തെ ഭർത്താവ് നടൻ കാർത്തിക് കുമാർ പറഞ്ഞു.

എന്നാൽ തനിക്ക് മാനസിക പ്രശ്നം ഇല്ലെന്നും സുചി ലീക്ക്സിന് പിന്നിൽ ധനുഷും കാർത്തിക് കുമാറും ഉൾപ്പെടെയുള്ളവരാണെന്നുമാണ് സുചിത്ര ഇപ്പോൾ പറയുന്നത്.

തന്നെക്കുറിച്ച് ഇവർ വീണ്ടും മോശം പ്രചരണങ്ങൾ നടത്തുന്നതിനാലാണ് വർഷങ്ങൾക്കിപ്പുറം ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും സുചിത്ര പറയുന്നു. ‌ധനുഷ്, കാർത്തിക് കുമാർ തുടങ്ങിയവർക്ക് ഒരു ​ഗ്രൂപ്പുണ്ട്. പ്രമുഖർ ഉൾപ്പെടുന്ന ഈ ​ഗ്രൂപ്പ് പല പ്രാങ്കുകളും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരു പ്രാങ്കായിരുന്നു സുചി ലീക്ക്സെന്ന് സുചിത്ര വാ​ദിക്കുന്നു.

നേരം പോക്കിന് ഇവർ തന്നെ ബലിയാടാക്കിയെന്നും കരിയർ തകർന്ന താൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും സുചിത്ര പറയുന്നു. ഇപ്പോഴിതാ നടി അമല പോളും ഇവരുടെ പ്രാങ്കിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രം​ഗത്ത് വന്നിരിക്കുകയാണ് സുചിത്ര. ​ഗുരുതര വാദങ്ങളാണ് പുതിയ അഭിമുഖത്തിൽ ​ഗായിക ഉന്നയിക്കുന്നത്. സുചി ലീക്ക്സിന് പിന്നിലുള്ള പ്രമുഖർ അമല പോളിനോട് ചെയ്തത് വളരെ മോശം കാര്യമാണെന്ന് സുചിത്ര പറയുന്നു.

അവർ അമല പോളിന് നേരെ വളരെ മോശമായ പ്രാങ്ക് ചെയ്തിട്ടുണ്ട്. അവർക്ക് പറയാൻ താൽപര്യമുണ്ടെങ്കിൽ അതേക്കുറിച്ച് ചോദിച്ചേക്ക്. ഡ്രിങ്കിൽ റൂഫീസ് കലർത്തി കോംപ്രമെെസ് പൊസിഷനിൽ ടേബിളിൽ ‍ഡാൻസ് ചെയ്യിച്ചു.

വീഡിയോ എടുത്തു. അതാണ് അമലയും എഎൽ വിജയും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം ഇതാണെന്നും പറയപ്പെടുന്നുണ്ടെന്നും സുചിത്ര വാദിക്കുന്നു. അവരുടെ വ്യക്തിപരമായ കാര്യമാണത്. എന്നോട് മാത്രമല്ല ഇങ്ങനെ ചെയ്തത്.

അമല പോളിന് ഭാവിയിൽ സിനിമകൾ വേണ്ടത് കൊണ്ടാണ് നടി അത് പ്രശ്നമാക്കാത്തതെന്നും സുചിത്ര പറയുന്നു. എന്നാൽ തനിക്ക് ആ ഭയമില്ല. ഞാൻ ഒരു എംബിഎ സ്റ്റുഡന്റ് ആണ്. നാളെ എനിക്ക് കോർപറേറ്റ് ജോലി ചെയ്യും.

അമല പോളിന് ഇപ്പോൾ സിനിമയിൽ അഭിനയിക്കാനേ താൽപര്യമില്ല. ഇക്കാര്യം തുറന്ന് പറയാതിരുന്നത് കൊണ്ടാണത്. ഒരു എഫ്ഐആറെങ്കിലും കൊടുക്കേണ്ടതായിരുന്നെന്നും സുചിത്ര പറയുന്നു. സിറ്റി ഫോക്സ് മീഡിയ എന്ന യൂട്യൂബ് ചാനലിലാണ് സുചിത്ര ഇക്കാര്യങ്ങൾ സംസാരിച്ചത്.

2014 ലാണ് അമല പോളും സംവിധായകൻ എഎൽ വിജയും വിവാഹിതരായത്. 2017 ൽ വേർപിരിഞ്ഞു. അമല സിനിമാ രം​ഗത്ത് തുടരാൻ തീരുമാനിച്ചതാണ് വിവാഹ മോചനത്തിന് കാരണമായതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

ധനുഷ്, കാർത്തിക് കുമാർ, ആൻഡ്രിയ ജെർമിയ, തൃഷ തുടങ്ങിയ താരങ്ങൾക്കെതിരെ വലിയ ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചിരിക്കുന്നത്. ​ഗായികയായും അവതാരകയായും ശ്രദ്ധ നേടിയ സുചിത്രയ്ക്ക് സുചി ലീക്ക്സിന് ശേഷം കരിയറിൽ വലിയ പതനമാണുണ്ടായത്. ലൈം ലൈറ്റിൽ നിന്ന് അകന്ന സുചിത്ര അഭിമുഖങ്ങളിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 


#suchitra #claims #this #reason #behind #amalapauls #separation #from #alvijay

Next TV

Related Stories
വിഎസിന് തമിഴകത്തിൻ്റെ ആദരം; 'വീരവണക്ക'ത്തിലെ ഗാനം നേതാവിന് സമർപ്പിച്ച് പ്രകാശനം ചെയ്തു

Jul 23, 2025 10:45 PM

വിഎസിന് തമിഴകത്തിൻ്റെ ആദരം; 'വീരവണക്ക'ത്തിലെ ഗാനം നേതാവിന് സമർപ്പിച്ച് പ്രകാശനം ചെയ്തു

'വീരവണക്ക'ത്തിലെ ഗാനം വിഎസിന് സമർപ്പിച്ച് പ്രകാശനം...

Read More >>
'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

Jul 21, 2025 03:20 PM

'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യ പ്രീതിയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടനും എംപിയുമായ രവി...

Read More >>
കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

Jul 18, 2025 10:28 AM

കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി...

Read More >>
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall