---
title: "പദ്മഭൂഷൺ പുരസ്കാരം കിട്ടിയ ശേഷമുള്ള ആദ്യഗാനം': വിശേഷങ്ങളുമായി സംവിധായകൻ പ്രശാന്ത് കാനത്തൂർ"
english_title: "The first song after receiving the Padma Bhushan award ': Director Prashanth Kanathur with specials"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2059/the-first-song-after-receiving-the-padma-bhushan-award-director-prashanth-kanathur-with-specials"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/601564bebdf89_ks.jpg"
keywords: []
---

# പദ്മഭൂഷൺ പുരസ്കാരം കിട്ടിയ ശേഷമുള്ള ആദ്യഗാനം': വിശേഷങ്ങളുമായി സംവിധായകൻ പ്രശാന്ത് കാനത്തൂർ

> **Lead Summary:** പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ സ്റ്റേഷൻ 5.ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പദ്മഭൂഷൺ കെ എസ് ചിത്ര അടങ്ങുന്ന പ്രഗത്ഭരായ ഗായകരാണ്. ഇതിൻ്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കുകയാണ് സംവിധായകൻ ഇപ്പോൾ.ചിത്രത്തിൽ റഫീഖ് അഹമ്മദ് രചിച്ച 'അതിരുകൾ മതിലുകൾ വരഞ്ഞിടാക്കളമേ... ' എന്ന ഗാനമാണ് കെ എസ് ചിത്ര ആലപിച്ചിരിക്കുന്നത്.

## Article Content

പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ സ്റ്റേഷൻ 5.ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പദ്മഭൂഷൺ കെ എസ് ചിത്ര അടങ്ങുന്ന പ്രഗത്ഭരായ ഗായകരാണ്. ഇതിൻ്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കുകയാണ് സംവിധായകൻ ഇപ്പോൾ.ചിത്രത്തിൽ റഫീഖ് അഹമ്മദ് രചിച്ച 'അതിരുകൾ മതിലുകൾ വരഞ്ഞിടാക്കളമേ... ' എന്ന ഗാനമാണ് കെ എസ് ചിത്ര ആലപിച്ചിരിക്കുന്നത്.

സ്റ്റേഷൻ 5 എന്ന സിനിമയിൽ ചിത്ര ചേച്ചിയെക്കൊണ്ട് ഒരു ഗാനം ആലപിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഇന്ന് ചെന്നൈയിലെ സ്റ്റുഡിയോയിൽ വെച്ചായിരുന്നു റെക്കോർഡിങ്ങ്. സ്റ്റേഷൻ 5 നു വേണ്ടിയാണ് പദ്മഭൂഷൺ പുരസ്കാരം ലഭിച്ചതിനു ശേഷം ആദ്യമായി പാടുന്നത് എന്ന് പറഞ്ഞപ്പോൾ തന്നെ ഇരട്ടി സന്തോഷമെന്നു അദ്ധേഹം പറഞ്ഞു.

 മാപ് ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മിച്ച് പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ        ഇന്ദ്രൻസ്, പ്രയാൺ വിഷ്ണു, പ്രിയംവദ കൃഷ്ണൻ, ഡയാന ഹമീദ്, സന്തോഷ് കീഴാറ്റൂർ, ഐ.എം.വിജയൻ, വിനോദ് കോവൂർ സുനിൽ സുഖദ, രാജേഷ് ശർമ്മ , ദിനേഷ് പണിക്കർ, ജെയിംസ് ഏലിയ, ശിവൻ കൃഷ്ണൻകുട്ടി നായർ, ശിവജി ഗുരുവായൂർ, അനൂപ് ചന്ദ്രൻ , കണ്ണൻ പട്ടാമ്പി, ജോതി ചന്ദ്രൻ , ഷാരിൻ, ഗിരീഷ് കാറമേൽ, നഞ്ചമ്മ , ദേവികൃഷ്ണ, മാസ്റ്റർ ഡാവിഞ്ചി, മോനു -സോനു, പ്രിയ ഹരീഷ്, പളനി സ്വാമി, ചാള മേരി തുടങ്ങി വൻ താരനിരയാണ് അഭിനയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2059/the-first-song-after-receiving-the-padma-bhushan-award-director-prashanth-kanathur-with-specials)