#viral|16 വർഷമായി വെള്ളമോ ഭക്ഷണമോ കഴിച്ചിട്ടില്ല, വിചിത്രമായ അവകാശവാദവുമായി യുവതി

#viral|16 വർഷമായി വെള്ളമോ ഭക്ഷണമോ കഴിച്ചിട്ടില്ല, വിചിത്രമായ അവകാശവാദവുമായി യുവതി
May 17, 2024 04:16 PM | By Meghababu

(moviemax.in)ഭക്ഷണവും വെള്ളവും കഴിക്കാതെ നമുക്ക് ജീവിക്കാൻ പറ്റുമോ? ഇല്ല, അധികകാലം ഭക്ഷണവും വെള്ളവുമില്ലാതെ നമുക്ക് പിടിച്ചു നിൽക്കാനാവില്ല. എന്നാൽ, എത്യോപ്യയിൽ നിന്നുള്ള ഒരു സ്ത്രീ പറയുന്നത് കഴിഞ്ഞ 16 വർഷമായി താൻ ഭക്ഷണവും വെള്ളവും കഴിക്കാതെയാണ് ജീവിക്കുന്നത് എന്നാണ്.

മുളുവർക്ക് അമ്പാവ് എന്ന സ്ത്രീയാണ് താൻ ഭക്ഷണവും വെള്ളവും ഇല്ലാതെയാണ് ജീവിക്കുന്നത് എന്ന് അവകാശപ്പെടുന്നത്. എന്നാൽ, ഇവർ നിരാഹാരസമരത്തിലൊന്നുമല്ല. തനിക്ക് ഭക്ഷണമോ വെള്ളമോ കഴിക്കണം എന്ന് തോന്നുന്നില്ല.

അതിനാൽ താൻ കഴിക്കുന്നില്ല എന്നാണ് അമ്പാവ് പറയുന്നത്. 10 വയസ്സായിരിക്കുമ്പോഴാണത്രെ അവർ അവസാനമായി ഭക്ഷണം കഴിച്ചത്. അത് പച്ചക്കറി സ്റ്റ്യൂ ആയിരുന്നു എന്നും അവർ പറയുന്നു. തനിക്ക് ഒരിക്കലും വിശപ്പ് തോന്നിയിട്ടില്ല എന്നാണ് ഇവർ പറയുന്നത്.

താൻ ഭക്ഷണം കഴിക്കുന്നില്ലെങ്കിലും തന്റെ കുടുംബത്തിന് വേണ്ടി ഭക്ഷണം പാകം ചെയ്യാറുണ്ട് എന്നും ഇവർ പറയുന്നു. ഒരു കുട്ടിയുടെ അമ്മയാണ് ഇവർ. അതേസമയം, ഇവരെ പലരാജ്യത്തു നിന്നുമുള്ള പല ഡോക്ടർമാരും മാറിമാറി പരിശോധിച്ചു.

എന്നാൽ, അസാധാരണമായ ഒന്നും കണ്ടെത്താനായില്ല എന്നാണ് ഡോക്ടർമാരെല്ലാം പറയുന്നത്.

മാത്രവുമല്ല, പരിശോധിച്ച ഡോക്ടർമാരെല്ലാം പറയുന്നത് അവൾ പൂർണ്ണാരോ​ഗ്യവതിയാണ് എന്നാണ്. അടുത്തിടെ, ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയും യുകെയിൽ നിന്നുള്ള യൂട്യൂബറുമായ ഡ്രൂ ബിൻസ്‌കി അവളെക്കുറിച്ച് കൂടുതലറിയാൻ വേണ്ടി അമ്പാവിനെ സന്ദർശിച്ചിരുന്നു.

“ഞാൻ എൻ്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്, അവർ എന്നോട് രാവിലെ ഭക്ഷണം കഴിച്ച് സ്കൂളിൽ പോകാൻ ആവശ്യപ്പെടുമായിരുന്നു. ഞാൻ കഴിക്കില്ല, കഴിച്ചു എന്ന് അഭിനയിക്കും.

എനിക്ക് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞിരുന്നില്ല. എനിക്ക് വിശന്നിരുന്നില്ല” എന്നാണ് അവൾ ബിൻസ്കിയോട് പറഞ്ഞത്. ​ഗർഭിണിയായിരിക്കുന്ന സമയത്ത് അവൾക്ക് ശരീരത്തിന്റെ ഊർജ്ജം നിലനിർത്തുന്നതിന് വേണ്ടി ​ഗ്ലൂക്കോസ് നൽകുകയായിരുന്നു.

അതുപോലെ പ്രസവിച്ച സമയത്തും മുലപ്പാലില്ലാത്തതിനാൽ അവൾക്ക് കുഞ്ഞിനെ മുലയൂട്ടാൻ സാധിച്ചിരുന്നില്ല എന്നും പറയുന്നു. എന്തായാലും, ഇത്രയധികം കാലം എങ്ങനെയാണ് ഭക്ഷണവും വെള്ളവും കഴിക്കാതെ ഒരാള്‍ ജീവിക്കുക എന്നാണ് യുവതിയുടെ കഥയറിഞ്ഞവരെല്ലാം ചോദിക്കുന്നത്.

#Woman #strange #claim #not #water #food #16 #years

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall