---
title: "#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി "
english_title: "#Turbo #crores?, #Mammootty #huge #surge #advance #ticket #bookings"
publisher: "moviemax.in"
canonical_url: "https://moviemax.in/news/205820/turbo-crores-mammootty-huge-surge-advance-ticket-bookings"
published_at: "2024-05-17T15:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66472f32c08f4_dd9.jpg"
keywords: []
---

# #Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി 

> **Lead Summary:** **മ**മ്മൂട്ടി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ടര്‍ബോ. മാസ് ആക്ഷൻ കോമഡി ഴോണറിലുള്ള ചിത്രമാണ് ടര്‍ബോ എന്നതിനാല്‍ ആകാംക്ഷയിലാണ് ആരാധകര്‍. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

## Article Content

**മ**മ്മൂട്ടി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ടര്‍ബോ. മാസ് ആക്ഷൻ കോമഡി ഴോണറിലുള്ള ചിത്രമാണ് ടര്‍ബോ എന്നതിനാല്‍ ആകാംക്ഷയിലാണ് ആരാധകര്‍. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.

നേരത്തെ ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയതിനാല്‍ ലഭിക്കുന്ന വലിയ സ്വീകാര്യത ആക്ഷൻ ചിത്രത്തിന് ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ്.

മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. 'ടർബോ ജോസ്' എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്.

വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം.

200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ'യാണ് 'ടർബോ'യിൽ ഉപയോഗിച്ചിരിക്കുന്നത്.

ഛായാഗ്രഹണം വിഷ്ണു ശർമ്മ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ഡിസൈനർ മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ,

കോ ഡയറക്ടർ ഷാജി പടൂർ, കോസ്റ്റ്യൂം ആക്ഷൻ ഡയറക്ടർ ഫൊണിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ആർ കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്‍ണു സുഗതൻ, പിആർഒ ശബരി എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/205820/turbo-crores-mammootty-huge-surge-advance-ticket-bookings)