---
title: "#Prabhas  | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ് "
english_title: "#actor #Prabhas #new #instagram  #story "
publisher: "moviemax.in"
canonical_url: "https://moviemax.in/news/205817/actor-prabhas-new-instagram-story"
published_at: "2024-05-17T15:37:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66472d386101c_prabhas.jpg"
keywords: []
---

# #Prabhas  | പ്രിയപ്പെട്ടവരേ, ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ ഒരുങ്ങുന്നു- പ്രഭാസ് 

> **Lead Summary:** **[** ഇന്ത്യയിലെ അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് പ്രഭാസ്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി'യാണ് ഈ നടന്റെ തലവര മാറ്റിയെഴുതിയത്. 'കല്‍ക്കി 2898 എഡി'യാണ് പ്രഭാസിന്റെ പുതിയ ചിത്രം.

## Article Content

**[** ഇന്ത്യയിലെ അഭിനേതാക്കളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് പ്രഭാസ്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി'യാണ് ഈ നടന്റെ തലവര മാറ്റിയെഴുതിയത്. 'കല്‍ക്കി 2898 എഡി'യാണ് പ്രഭാസിന്റെ പുതിയ ചിത്രം.

സിനിമയെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. അതിനിടെ പ്രഭാസിന്റെ ഒരു ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി ചര്‍ച്ചയാവുകയാണ്.

പ്രിയപ്പെട്ടവരേ, എനിക്ക് ഏറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നുവരാന്‍ ഒരുങ്ങുന്നു. കാത്തിരിക്കൂ- പ്രഭാസ് കുറിച്ചു. പ്രഭാസ് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. നടന്റെ ഫാന്‍ പേജുകളിലും ഇത് വ്യാപകമായി പ്രചരിക്കുകയാണ്.

എന്നാല്‍ ഇത് ഒരു 'പ്രാങ്കാ'യിരിക്കാമെന്നും പുതിയ സിനിമയുടെ പ്രമോഷനാണെന്നും അഭിപ്രായമുയരുന്നുണ്ട്. എന്തായാലും അടുത്ത അപ്‌ഡേറ്റിനുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്റെ ആരാധകര്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി' ജൂണ്‍ 27-നാണ് തീയറ്ററുകളില്‍ എത്തുന്നത്.

പ്രഭാസിനെക്കൂടാതെ അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് 'കല്‍ക്കി 2898 എഡി' നിര്‍മ്മിക്കുന്നത്.

പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി' എന്നാണ് റിപ്പോര്‍ട്ട്. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് 'കല്‍ക്കി 2898 എഡി'യുടെ പാട്ടുകള്‍ ഒരുക്കുക.

സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/205817/actor-prabhas-new-instagram-story)