#MahinaRafi | 'കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു പക്ഷേ ഞാൻ പിടിച്ചു നിന്നു ഗയ്‍സ്'; റാഫിയില്ലാതെ ദുബൈയിലേക്ക് പറന്ന് മഹീന

#MahinaRafi | 'കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു പക്ഷേ ഞാൻ പിടിച്ചു നിന്നു ഗയ്‍സ്'; റാഫിയില്ലാതെ ദുബൈയിലേക്ക് പറന്ന് മഹീന
2024-05-17T09:33:00 | By VIPIN P V

ക്കപ്പഴം എന്ന പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് മുഹമ്മദ് റാഫി. റാഫിയുടെ ഭാര്യ മഹീന യൂട്യൂബിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

തന്റെയും ഭര്‍ത്താവിന്റെയും വിശേഷങ്ങളും സന്തോഷ നിമിഷങ്ങളുമെല്ലാം മഹീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ യുട്യൂബ് ചാനലിൽ മഹീന പങ്കുവെച്ച വീഡിയോയാണ് താരങ്ങളുടെ ഏറ്റവും പുതിയ വിശേഷം.

താൻ യാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ജോലിക്കായി ദുബൈക്ക് പോകുന്നുവെന്ന് താരങ്ങൾ പറയുന്നു. സങ്കടമുണ്ടോയെനന്ന് റാഫിയോട് ചോദിക്കുമ്പോള്‍ സങ്കടമുണ്ട്, എന്നാലും നിന്‍റെ സ്വപ്നമല്ലേ പോയിട്ട് വരൂവെന്നാണ് മറുപടി.

ഇനി വീഡിയോകളെല്ലാം ദുബൈയിൽ നിന്നായിരിക്കുമെന്നും താരങ്ങൾ പറയുന്നുണ്ട്. "വിഷമമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്, ഇല്ലേയെന്ന് ചോദിച്ചാൽ ഇല്ല. ആ ഒരു അവസ്ഥയാണ്. കരച്ചിൽ വരുന്നുണ്ട്, പക്ഷേ ഞാൻ കരയില്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്.

കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു പക്ഷേ ഞാൻ പിടിച്ചു നിന്നു ഗയ്സ്. റാഫിക്കായ്ക്ക് വിഷമമുണ്ടെന്ന് കണ്ടപ്പോൾ എനിക്ക് മനസിലായി ആകെ കിളി പറന്ന അവസ്ഥയാണെന്ന്", മഹീന പറയുന്നു. ആദ്യമായിട്ടാണ് ഫ്ലൈറ്റിൽ കയറുന്നതെന്നും മഹീന പറയുന്നുണ്ട്.

ഷാർജയിൽ എത്തിയ ശേഷമുള്ള കാര്യങ്ങളും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. സഹോദരിയുടെ ഫ്ലാറ്റിലേക്കാണ് പോയത്.

അവിടെ നിന്ന് സ്വന്തം റൂമിലേക്ക് മാറുമെന്നും താരം അറിയിച്ചു. ഒന്നര വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് മഹീനയും റാഫിയും ജീവിതത്തിൽ ഒന്നിച്ചത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും മഹീനയാണ് ഇഷ്ടം പറഞ്ഞതെന്നും റാഫി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ചക്കപ്പഴം സീരിയലിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി ശ്രദ്ധേയനാകുന്നത്.

ഈ പരമ്പരയിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം നേടിയിരുന്നു. ഏതാനും വെബ് സീരിസുകളിലും ശ്രദ്ധേയമായ വേഷം ചെയ്തു.

Content Highlight: #eyes #watering #held #guys'; #MahinaRafi #flies #Dubai without

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup