---
title: "ആര്‍ക്കറിയാം-72കാരനായി ബിജുമേനോന്‍ "
english_title: "Biju Menon is 72 years old"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2052/biju-menon-is-72-years-old"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6013b148dbd6a_aarkkariyam.jpg"
keywords: []
---

# ആര്‍ക്കറിയാം-72കാരനായി ബിജുമേനോന്‍ 

> **Lead Summary:** ബിജു മേനോന്റെ എറ്റവും പുതിയ ചിത്രത്തില്‍ 72കാരനായാണ് ബിജു മേനോന്‍ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന്‍ പ്രായം കൂടിയ കഥാപാത്രമായി എത്തുന്നത്. ആര്‍ക്കറിയാം എന്ന ടൈറ്റില്‍ വരുന്ന ചിത്രത്തില്‍ ബിജു മേനോനൊപ്പം പാര്‍വ്വതി, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

## Article Content

ബിജു മേനോന്റെ എറ്റവും പുതിയ ചിത്രത്തില്‍ 72കാരനായാണ് ബിജു മേനോന്‍ എത്തുന്നത്. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നടന്‍ പ്രായം കൂടിയ കഥാപാത്രമായി എത്തുന്നത്. ആര്‍ക്കറിയാം എന്ന ടൈറ്റില്‍ വരുന്ന ചിത്രത്തില്‍ ബിജു മേനോനൊപ്പം പാര്‍വ്വതി, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

കോവിഡ് കാലം പശ്ചാത്തലമാക്കിയുളള സിനിമയാണ് ആര്‍ക്കറിയാം. ചിത്രത്തിന്റെ ടീസറും ഫസ്റ്റ്‌ലുക്കും അടുത്തിടെയാണ് പുറത്തുവന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിക്ക് അബുവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും ചെയ്യുന്നു. രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ധനന്‍ തുടങ്ങിയവര്‍ക്കൊപ്പം സാനു ജോണ്‍ വര്‍ഗീസ് തന്നെ ചിത്രത്തിന്‌റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഫെബ്രുവരി 26നാണ് ബിജു മേനോന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2052/biju-menon-is-72-years-old)