---
title: "താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ല; യുവനടിയുടെ മൊഴി "
english_title: "He did not attempt suicide; Statement of the young lady"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20518/he-did-not-attempt-suicide-statement-of-the-young-lady"
published_at: "2022-01-12T21:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61df016cba78c_Untitled-1.jpg"
keywords: []
---

# താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ല; യുവനടിയുടെ മൊഴി 

> **Lead Summary:** **താ**ൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ മൊഴി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ് പോലീസ് നൽകുന്ന വിവരം.

## Article Content

**താ**ൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ മൊഴി. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ് പോലീസ് നൽകുന്ന വിവരം.

എന്നാൽ, ഇക്കാര്യം പോലീസ് പൂർണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങൾ മൂലമാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹമുയർന്നിരുന്നു.

യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന്, ദിലീപിന്‍റെ കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയില്‍ കനത്ത തിരിച്ചടിയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/20518/he-did-not-attempt-suicide-statement-of-the-young-lady)