ഒരിലത്തണലിൽ -കൈപ്പത്തികൾ നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു

ഒരിലത്തണലിൽ -കൈപ്പത്തികൾ നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു
2021-10-04T21:49:00 | By Truevision Admin

കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതനെ ചുറ്റിപ്പറ്റിയാണ് " ഒരിലത്തണലിൽ" എന്ന ചലച്ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ഒരപകടത്തിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതൻ തന്റെ കൈകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്യുന്നു. പ്രകൃതിയെ പഠിക്കാനും മനസ്സിലാക്കാനും മെച്ചപ്പെടുത്താനും അശ്രാന്തപരിശ്രമം നടത്തുന്ന അച്യുതൻ, പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു.


ആരോഗ്യകരമായ ജനനത്തിലേക്ക് ഒരു കുഞ്ഞിനെ എത്തിക്കാൻ കഴിയാത്തവിധം വളരെ ദുർബലമായ ഗർഭപാത്രത്തിനുടമയാണ് അച്യുതന്റെ ഭാര്യ മഞ്ജു. മുൻപു ജനിച്ച രണ്ടു കുഞ്ഞുങ്ങളും ചാപിള്ളയായത് മഞ്ജുവിനെ മാനസികമായി തളർത്തി. എന്നാൽ പ്രകൃതിയിൽ നിന്നും അച്യുതൻ കണ്ടെത്തിയ അറിവുകളിലൂടെ ഭാര്യയുടെ ജനിതക പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നു. അങ്ങനെ മഞ്ജു സങ്കീർണതകളൊന്നുമില്ലാതെ വീണ്ടും ഗർഭിണിയാകുന്നു.

ശ്രീധരൻ ,കൈനകരി തങ്കരാജ് ,ഷൈലജ പി അമ്പു,അരുൺ ,വെറോണിക്ക മെദേയ് റോസ് , ഡോ. ആസിഫ് ഷാ , മധുബാലൻ,സാബു പ്രൗദീൻ , പ്രവീൺകുമാർ , സജി പുത്തൂർ , അഭിലാഷ് , ബിജു ,മധു മുൻഷി, സുരേഷ് മിത്ര,മനോജ് പട്ടം , ജിനി പ്രേംരാജ് , അറയ്ക്കൽ ബേബിച്ചായൻ , അമ്പിളി, ജിനി സുധാകരൻ എന്നിവർ അഭിനയിക്കുന്നു.

ബാനർ - സഹസ്രാരാ സിനിമാസ് സംവിധാനം - അശോക്.ആർ നാഥ് , നിർമ്മാണം - സന്ദീപ് ആർ , രചന -സജിത് രാജ്‌ , ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , എഡിറ്റിംഗ് - വിപിൻ മണ്ണൂർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ , ലൈൻ പ്രൊഡ്യൂസർ - സാബു പ്രൗദീൻ , പ്രൊഡക്ഷൻ കൺട്രോളർ - വിജയൻ മുഖത്തല , ചമയം -ലാൽ കരമന, കല- ഹർഷവർദ്ധൻ കുമാർ, വസ്ത്രാലങ്കാരം - വാഹീദ് , സംഗീതം - അനിൽ, സൗണ്ട് ഡിസൈൻ - അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് - ശങ്കർദാസ് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - മണിയൻ മുഖത്തല , അസോസിയേറ്റ് ഡയറക്ടർ - അരുൺ പ്രഭാകർ ,പശ്ചാത്തല സംഗീതം - അനിൽ, വിതരണം - സഹസ്രാരാ സിനിമാസ് , മാർക്കറ്റിംഗ് - രാജേഷ് രാമചന്ദ്രൻ ( ശ്രീ മൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്‌റ്റുഡിയോ - ചിത്രാഞ്ജലി, പോസ്റ്റ് ഫോക്കസ് , സൂര്യ വിഷ്വൽ മീഡിയ ,സ്റ്റിൽസ് & ഡിസൈൻ - ജോഷ്വാ കൊല്ലം , പി ആർ ഓ - അജയ് തുണ്ടത്തിൽ .

സംസ്ഥാന സർക്കാരിന്റെ കൃഷി പുരസ്കാരം ശ്രീധരനെ തേടിയെത്തി

ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച്, കൃഷിയോടുള്ള അഭിനിവേശം ഉൾക്കൊണ്ട് , കൃഷിയിലൂടെ ജീവിതം കെട്ടിപ്പടുത്തിയ വേറിട്ട കർഷകപ്രേമികളെ പരിചയപ്പെടുത്താൻ സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം ശ്രീധരനെ തേടിയെത്തി. തിരുവനന്തപുരം കുറ്റിച്ചൽ കോട്ടൂർ കൊമ്പിടി ആദിവാസി സെറ്റിൽമെന്റിലിലാണ് ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരന്റെ സ്വദേശം.


Content Highlight: Sreedharan, who lost his hands in a shadow, becomes the hero in orilaththalil

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup