---
title: "#gabri |ജാസ്മിന്റെ പയ്യന്‍ വിവാഹം വേണ്ടെന്ന് വച്ചത് എന്തുകൊണ്ട്? ആരേയും തെറ്റ് പറയാനാകില്ല! പ്രതികരിച്ച് ഗബ്രി"
english_title: "#Gabri #reacts #his #friendship #Jasmine #controversy #surrounding #biggbos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/205040/gabri-reacts-his-friendship-jasmine-controversy-surrounding-biggbos"
published_at: "2024-05-13T15:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641e270bdd05_jasmin.jpg"
keywords: []
---

# #gabri |ജാസ്മിന്റെ പയ്യന്‍ വിവാഹം വേണ്ടെന്ന് വച്ചത് എന്തുകൊണ്ട്? ആരേയും തെറ്റ് പറയാനാകില്ല! പ്രതികരിച്ച് ഗബ്രി

> **Lead Summary:** ജാസ്മിനുമായുള്ള സൗഹൃദവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളോടും പ്രതികരിച്ച് ഗബ്രി. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് ന്ല്‍കിയ അഭിമുഖത്തിലാണ് ഗബ്രി മനസ് തുറന്നത്.

## Article Content

ജാസ്മിനുമായുള്ള സൗഹൃദവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളോടും പ്രതികരിച്ച് ഗബ്രി. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് ന്ല്‍കിയ അഭിമുഖത്തിലാണ് ഗബ്രി മനസ് തുറന്നത്.

ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഗബ്രിയും ജാസ്മിനും. ഇരുവരുടേയും സൗഹൃദം വ്യാജ ലവ് ട്രാക്കാണെന്ന ആരോപണം നേരിട്ടിരുന്നു. അതേസമയം ഗബ്രിയുടേയും ജാസമിന്റേയും സൗഹൃദം വിവാദമായതോടെ ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്‌സല്‍ ഈ ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നു. 

കമ്മിറ്റഡ് ആയൊരാളെ തൊടുന്നതോ കൂടെയിരിക്കുന്നതോ തെറ്റായിട്ട് തോന്നിയിട്ടില്ല. ഉമ്മ കൊടുക്കുന്നതും നൂറ് ശതമാനവും തെറ്റല്ല എന്നാണ് അഭിമുഖത്തില്‍ ഗബ്രി പറയുന്നത്.

പിന്നാലെ പിന്നെ എന്തുകൊണ്ടാകാം ജാസ്മിനുമായുള്ള വിവാഹം ഉറപ്പിച്ച യുവാവ് പിന്മാറിയത് എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ അത് ചോദിക്കേണ്ടത് എന്നോടല്ല, അയാളോടാണ് എന്നായിരുന്നു ഗബ്രിയുടെ മറുപടി. 

സൊസൈറ്റിയാണ് പ്രശ്‌നം. ആ പയ്യന്‍ സഹിക്കാന്‍ പറ്റാത്തതു കൊണ്ടാകും ആ പോസ്റ്റ് ഇട്ടിട്ടുണ്ടാവുക. എന്റെ വീട്ടുകാരും കൂട്ടുകാരും പുറത്തുണ്ടായിരുന്നു.

എന്താണ് നടന്നതെന്ന് അവര്‍ പറഞ്ഞു തന്നിട്ടുണ്ട്. അതിന്റെ അകത്ത് എന്താണ് നടന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ല. എനിക്കും ജാസ്മിനും ഇടയില്‍ എന്താണ് നടന്നതെന്ന് ഞങ്ങള്‍ക്ക് മാത്രമേ അറിയുകയുള്ളൂ. ജനങ്ങള്‍ക്ക് അറിയുകയൂള്ളൂവെന്നാണ് ഗബ്രി പറയുന്നത്.

ആ പയ്യനും ഭയങ്കരമായി അറ്റാക്ക് വന്നിട്ടുണ്ടാകും. പറയുന്ന വൃത്തികേടുകള്‍ കേട്ടാല്‍ ആരാണെങ്കിലും ഇമോഷണലി വീക്ക് ആകും. പ്രത്യേകിച്ചും മാനസികമായി കരുത്തില്ലാത്ത, ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്ത് ശീലമില്ലാത്ത ആളാണെങ്കില്‍.

കേരളത്തിലെ ആയിരമോ പതിനായിരമോ പേര്‍ വന്ന് ഡിഎംസില്‍ തെറിയും ഇഷ്ടപ്പെടുന്ന ആളെ സ്ലട്ട് ഷെയ്മും ചെയ്യുമ്പോള്‍ ആരാണെങ്കിലും വിഷമിക്കും. അതൊരിക്കലും ആരുടേയും തെറ്റല്ലെന്നാണ് ഗബ്രി പറയുന്നത്. 

ഷോയില്‍ വച്ച് തന്നെ ഞാന്‍ കൃത്യമായി പറഞ്ഞിരുന്നു. സദാചാര ബോധത്തോടെ ഇതിനെ നോക്കി കണ്ടാലും എന്റെ വ്യക്തിപരമായ അഭിപ്രായത്തെ മാറ്റാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന്.

സദാചാരം എന്ന ആംഗിളിലൂടെ, മഞ്ഞക്കണ്ണട വച്ച് നോക്കിയാല്‍ എല്ലാം മഞ്ഞയായിട്ടേ കാണുകയുള്ളൂ. കൈ പിടിച്ചിരിക്കുന്നത് കട്ട് ചെയ്ത് കാണിച്ചാല്‍ അത് വേറൊരു അര്‍ത്ഥത്തിലേ വരികയുള്ളൂ. ചിലപ്പോള്‍ വീണു കിടക്കുന്ന ഒരാളെ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതാകും. എങ്ങനെ കാണിക്കുന്നു എന്നതിലാണ് കാര്യം എന്നാണ് ഗബ്രി പറയുന്നത്. 

വ്യക്തമായും കൃത്യമായും താന്‍ അതിനകത്ത് വച്ച് പറഞ്ഞിട്ടുണ്ട്. താന്‍ നില്‍ക്കുന്നത് സദാചാര ബോധത്തിന് എതിരെയാണ്. താന്‍ എന്താണെന്ന് എന്റെ കുടുംബത്തിനും തന്നെ അറിയുന്നവര്‍ക്കും അറിയാം. അതിനുള്ള തെളിവാണ് പുറത്ത് വന്ന സമയത്ത് തനിക്ക് വന്ന ആയിരക്കണക്കിന് മെയിലുകള്‍.

ഗബ്രി ചെയ്തത് പൂര്‍ണമായും തെറ്റാണെന്ന് എല്ലാവരും പറയില്ല. ഈ ഗെയിം തെറ്റോ ശരിയോ അല്ല. ബ്ലാക്കും വൈറ്റുമല്ല, എല്ലാം ഗ്രേയാണെന്നും ഗബ്രി പറയുന്നു. ബിഗ് ബോസ് വീട്ടില്‍ അവസാന ഘട്ടം വരെയുണ്ടാകും എന്ന് പ്രേക്ഷകരും താരങ്ങളും കരുതിയിരുന്ന വ്യക്തിയായിരുന്നു ഗബ്രി. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് ഗബ്രി ഷോയില്‍ നിന്നും പുറത്താവുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/205040/gabri-reacts-his-friendship-jasmine-controversy-surrounding-biggbos)