ടി വി സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കാന്‍ ചാനലുകള്‍ തമ്മില്‍ മത്സരങ്ങള്‍ തന്നെ നടക്കുന്നുണ്ട് . വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് ഏഷ്യാനെറ്റ് സാന്ത്വനം എന്ന സീരിയൽ തുടങ്ങിയത്. ഒരു കുടുംബ കഥ എന്ന രീതിയിൽ ആരംഭിച്ച സീരിയല്‍ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്നാണ് നിർമ്മിക്കുന്നത്. അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ചിപ്പി ആണ്. ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്. കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്.ശ്രീദേവിയുടെ കഥാപാത്രം ചുരുക്കം നാളുകൾ കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
ഇരുവരുടെയും കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ ആണ് കഥയുടെ ഇതിവൃത്തം. നടി ഗോപിക അനിൽ ആണ് സീരിയലിൽ അഞ്ജലി ആയി എത്തുന്നത്. ഗിരീഷ് നമ്പ്യാർ അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടം കൊണ്ട് എപ്പോഴും പുറകെ നടക്കുന്ന കഥാപാത്രം ആണ് അഞ്ജലിയുടേത്.എന്നാൽ സജിൻ അവതരിപ്പിക്കുന്ന ശിവക്ക് അഞ്ജലിയെയും ആ കുടുംബത്തെയും വെറുപ്പാണ്. രണ്ടു കുടുംബങ്ങൾക്കും അഞ്ജലിയും ഹരിയുമായി ഉള്ള വിവാഹത്തിന് താല്പര്യം ആണ്. ഹരി യെ വിവാഹം കഴിക്കണം എന്ന് അഞ്ജലി പറയുന്നുണ്ട്. എന്നാൽ ഇതിന് ഇടയിൽ ആണ് ഹരിക്ക് മറ്റാരുടെയോ ഫോൺ കാൾ വരുന്നത് കാണാം. എന്നാൽ ഇത് അഞ്ജലി ആണെന്നും ഇരുവരും ഇഷ്ടത്തിൽ ആണെന്നും ഏട്ടനും ഏടത്തിയും കരുതുന്നു.
തുടർന്ന് തെറ്റുകൾക്ക് അഞ്ജലിയുടെ അച്ഛൻ തന്റെ സഹോദരിയോട് മാപ്പ് പറയുന്നു. പിന്നാലെ ഇവരുടെ വിവാഹം ഉറപ്പിക്കുന്നു. എന്നാൽ ശിവക്ക് ഈ ബന്ധത്തിൽ താല്പര്യം ഇല്ല. എന്നാൽ ഹരി തനിക്ക് ഒരു ബന്ധവും താല്പര്യവും അഞ്ജലിയോട് ഇല്ല എന്നും വിവാഹം കഴിക്കില്ല എന്നും ഹരിക്ക് വാക്ക് നൽകുന്നു. തമിഴ് സീരിയൽ പാണ്ട്യൻ സ്റ്റോറിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം. അതോടെ സീരിയലിന്റെ വരാൻ പോകുന്ന എപ്പിസോഡുകൾ ആണ് പ്രേക്ഷകർ കമന്റ് ആയി ഇടുന്നത്.ശരിക്കും ഹരിക്ക് അഞ്ജലിയെ ഇഷ്ടം അല്ല അന്നും ഹരി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിൽ ആണെന്നും പ്രേക്ഷകർ പറയുന്നു.
എന്നാൽ ഏട്ടനും ഏട്ടത്തിയമ്മയും വിവാഹത്തിന് വാക്ക് കൊടുത്തത് കൊണ്ട് ശിവക്ക് അഞ്ജലിയെ വിവാഹം കഴിക്കേണ്ടത് ആയി വരുന്നു. ആദ്യമൊക്കെ അഞ്ജലിക്ക് ശിവയെ ഇഷ്ടം അല്ല. തുടർന്ന് ഇരുവരും ഇഷ്ടത്തിൽ ആകുന്നു. അങ്ങനെ അവർ സുഖമായി ജീവിക്കുന്നു.പിണക്കം ഇണക്കം സ്നേഹം പ്രണയം വാത്സല്യം തുടങ്ങിയ എല്ലാ ചേരുവകളും കൊർത്തിണക്കികൊണ്ട് ഉള്ള ഒരു മനോഹര കുടുംബ കഥയായിട്ടാണ് സ്വാന്തനം ഏവർക്കും മുന്നിൽ എത്തുക. പരമ്പരയിൽ ചിപ്പിയുടെ സഹോദരനായി എത്തുന്ന ശിവയെ അവതരിപ്പിക്കുന്നത് തൃശൂർ അന്തിക്കാട്ട് കാരനായ സജിൻ ടിപിയാണ്. പുതുമുഖ താരം കൂടിയാണ് സജിൻ.
Asianet Santhvanam was launched after the super hit serial Vanambadi