#BiggBoss |'അമ്മ ചോര ഛർദ്ദിക്കുന്നത്..ലാസ്റ്റ് വെള്ളതുണി കൊണ്ടും വിറക് കൊണ്ടും മൂടി യാത്രയാകുന്നതുമാണ് ഓർമ'

#BiggBoss |'അമ്മ ചോര ഛർദ്ദിക്കുന്നത്..ലാസ്റ്റ് വെള്ളതുണി കൊണ്ടും വിറക് കൊണ്ടും മൂടി യാത്രയാകുന്നതുമാണ് ഓർമ'
2024-05-12T22:29:00 | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസൺ ആറിലും എല്ലാവരെയും പോലി മാതൃദിനം ആഘോഷിക്കുകയാണ്. ഓരോ മത്സരാർത്ഥികളുടെയും അമ്മമാർ മക്കൾക്ക് ആശംസകളുമായി എത്തിയിരുന്നു.

ഇതിനോട് അനുബന്ധിച്ച് ഓരോരുത്തരും അമ്മമാർക്ക് കത്തും എഴുതി. ഇക്കൂട്ടത്തിൽ അഭിഷേകിന്റെ കത്ത് ഓരോരുത്തരുടെയും കണ്ണിനെ ഈറനണിയിച്ചിരിക്കുകയാണ്. കുഞ്ഞിലെ അമ്മയെ നഷ്ടപ്പെട്ട ആളാണ് അഭിഷേക്.

അഭിഷേകിന്റെ കത്തിങ്ങനെ ആണ്..

പ്രിയപ്പെട്ട അമ്മ..

അമ്മയ്ക്ക് സുഖമാണെന്ന് കരുതുന്നു. ഞാൻ അങ്ങനെ ലെറ്ററൊന്നും എഴുതില്ലെന്ന് അറിയാമല്ലോ. അമ്മയുടെ പേര് പറഞ്ഞ് ഞാൻ എവിടെയും സെന്റി അടിക്കാറുമില്ല.

പക്ഷേ ബി​ഗ് ബോസ് ഇങ്ങനെ ഒരു ടാസ്ക് തന്നു. ഒരു ഹായ്, മിസ് യു , ബൈ തരാം എന്നാണ് കരുതിയത്. പക്ഷേ ഇവിടെയുള്ള ചില സുഹൃത്തുക്കൾ പറഞ്ഞു മനസു തുറന്ന് എഴുതാൻ.

അമ്മയുടെ ഓർമകൾ എനിക്കുള്ളത് മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴുള്ളതാണ്. അതാണ് എന്റെ അവസാനത്തെ ഓർമകളും. ടിവി കാണുമ്പോൾ ഓഫാക്കി പഠിക്കാൻ പറയുന്നതും സന്ധ്യാനാമം ചൊല്ലിക്കുന്നതും പഠിപ്പിക്കുന്നതും ആ സമയത്ത് വാഷ് ബേസിനിൽ പോയി ചോര ഛർദ്ദിക്കുന്നതും വയ്യാതെ ആശുപത്രിയിൽ വീൽ ചെയറിൽ പോകുന്നതും ലാസ്റ്റ് വെള്ളതുണി കൊണ്ടും വിറക് കൊണ്ട് മൂടിയും യാത്ര ആകുന്നതാണ്.

ആകെ ഉള്ള ഓർമകളിൽ പ്രധാനപ്പെട്ടത് ഇതൊക്കെയാണ്. അമ്മ പോയതിൽ പിന്നെ എന്റെ ജീവിതം മാറി മറിഞ്ഞു. അച്ഛനാണ് പാരൻസ് മീറ്റിങ്ങിന് വരാറ്. പത്താം ക്ലാസ് ആയപ്പോൾ അച്ഛനോട് വരണ്ടെന്ന് പറയും.

അത് അമ്മയുടെ കാര്യം ആരും ചിന്തിക്കാതിരിക്കാൻ വേണ്ടിയാണ്. ശത്രുത കാണിച്ചാലും സെന്റിമെൻസ് കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ല. കുടുംബം എന്നത് എത്ര വിലപ്പെട്ടതാണെന്ന് എനിക്ക് മനസിലായി.

അതിന്റെ വിലയും. ഒരാൾ നഷ്ടപ്പെട്ടപ്പോഴാണ് എനിക്കത് മനസിലായത്. എന്നെ പോലെ ചിന്തിക്കുന്ന ഒത്തിരിപേർ എനിക്ക് സുഹൃത്തുക്കളായും ഉണ്ട്.

ഞാനെന്ന വ്യക്തി ഒരു ലഹരിക്കും അടിമ അല്ലാതായിരിക്കുന്നത് അമ്മ കാരണമാണ്. അവന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നുവെന്ന് മറ്റുള്ളവർ പറയില്ലേ.

അമ്മയ്ക്ക് ചീത്തപ്പേര് വരുത്തണ്ടെന്ന് കരുതി. മാതൃദിനത്തിൽ മറ്റുള്ളവർ ഫോട്ടോകളും സ്റ്റാറ്റസുകളും ഇടുമ്പോൾ വിഷമം തോന്നാറുണ്ട്. ഞാൻ ആ ദിവസം മൈൻഡ് ചെയ്യാറില്ല.

Content Highlight: #Abhishek's #story #brought #tears #everyone's #eyes #BiggBoss .

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup