#shahrukhkhan |ഷാറൂഖ് ഖാൻ കഴിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള ചോക്ലേറ്റോ?

#shahrukhkhan |ഷാറൂഖ് ഖാൻ കഴിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള ചോക്ലേറ്റോ?
2024-05-12T15:52:00 | By Susmitha Surendran

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടനാണ് ഷാറൂഖ് ഖാൻ. 2023 ആണ് നാല് വർഷത്തെ ഇടവേള അവസാനിപ്പിച്ച് എസ്. ആർ.കെ ബോളിവുഡിലേക്ക് തിരികെ എത്തിയത്.

പോയവർഷം പുറത്തിറങ്ങിയ നടന്റെ മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഏകദേശം 2,500 കോടിയായിരുന്നു ഇവ ആഗോളബോക്സോഫീസിൽ നിന്ന് സമാഹരിച്ചത്.

എന്നാൽ ഈ വർഷം നടൻ പുതിയ ചിത്രങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ ഐ.പി.എൽ മത്സങ്ങളുടെ തിരക്കിലാണ് താരം. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് ഐ.എൽ. ടി20 ക്രിക്കറ്റ് വേദിയിൽ നിന്നുള്ള എസ്. ആർ.കെയുടെ വിഡിയോയാണ്.

ദുബൈയിൽ നടന്ന ഐ.എൽ.ടി20 ക്രിക്കറ്റ് മത്സരത്തിനിടെ ഷാറൂഖ് ഖാൻ തന്റെ മാനേജർ പൂജക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നതാണ് വിഡിയോയിൽ. ഈ ചോക്ലേറ്റിന്റെ വിലയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ലക്ഷ്വറി ചോക്ലേറ്റിന്റെ വില ഏകദേശം എട്ട് ലക്ഷം രൂപയാണത്രേ. കണ്ടന്റ് ക്രിയേറ്റർ ദേവാൻഷ് സേഥിയാണ് എസ്. ആർ.കെയുടെചോക്ലേറ്റിനെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്.

പ്രമുഖ വിദേശ ബ്രാൻഡിന്റെ ചോക്ലോറ്റാണ് നടൻ കഴിക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ഏകദേശം ഏട്ട് ലക്ഷം രൂപയാണ് ഇതിന്റെ വിലയെന്നും വിഡിയോയിൽ പറയുന്നു.

ചോക്ലേറ്റാണെന്ന് ആരോപിച്ച് ഒരു വിഭാഗം പേർ എത്തിയിട്ടുണ്ട്. ആ ലക്ഷ്വറി ചോക്ലേറ്റിന് നീല കവർ അല്ലെന്നാണ് ഇവരുടെ കണ്ടെത്തൽ . ലൈക്കിനും വ്യൂവിനും വേണ്ടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഐ.പി.എൽ മത്സരത്തിന് ശേഷം നടൻ വീണ്ടും ബോളിവുഡിൽ സജീവമാകും. മകൾ സുഹാന ഖാനോടൊപ്പമുള്ള 'കിങ്', ' പത്താൻ 2 ' എന്നിവയാണ് പുതിയ ചിത്രങ്ങൾ. ഔദ്യോഗികമായി നടൻ ചിത്രങ്ങൾ പ്രഖ്യാപിച്ചിട്ടില്ല. ജൂണിലോ ജൂലൈയിലോ നടൻ ലൊക്കേഷനിൽ എത്തുമെന്നാണ് റിപ്പോർട്ട്.

Content Highlight: #ShahrukhKhan #eating #chocolate #worth #lakhs?

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup