---
title: "#FilmCriticsAward  | ഫിലിം ക്രിട്ടിക്‌സ് അവാർഡ് 2023: 'ആട്ടം' മികച്ച ചിത്രം "
english_title: "#Film #Critics #Awards2023 #Attam #Best #Film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/204827/film-critics-awards2023-attam-best-film"
published_at: "2024-05-12T14:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66408c775920d_attam.jpg"
keywords: []
---

# #FilmCriticsAward  | ഫിലിം ക്രിട്ടിക്‌സ് അവാർഡ് 2023: 'ആട്ടം' മികച്ച ചിത്രം 

> **Lead Summary:** ** തിരുവനന്തപുരം:[ **47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷൻ്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' 2023 ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

## Article Content

** തിരുവനന്തപുരം:[ **47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷൻ്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' 2023 ലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

'ആട്ടം' ഒരുക്കിയ ആനന്ദ് ഏകർഷി തന്നെയാണ് മികച്ച സംവിധായകൻ. ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി. ശിവദ (ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ആട്ടം) എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരം പങ്കിടും.

കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച്, ജൂറി ചിത്രങ്ങൾ കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.

അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.

സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിർന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസന് സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാർഡ് നൽകും.

നടനും നിർമ്മാതാവുമായ മുകേഷ്, പ്രമുഖ നിർമാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടൻ പ്രേംകുമാർ, ചിത്രസംയോജക ബീന പോൾ വേണുഗോപാൽ, തെന്നിന്ത്യൻ നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം സമ്മാനിക്കും.

** മറ്റ് പുരസ്കാരങ്ങൾ ** മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമ്മാണം- പ്രമോദ് ദേവ്, ഫാസിൽ റസാഖ്) മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ-ഫാസിൽ റസാഖ് (ചിത്രം- തടവ്) മികച്ച സഹനടൻ: കലാഭവൻ ഷാജോൺ (ഇതുവരെ, ആട്ടം), ഷെയ്ൻ നിഗം (ആർഡിഎക്‌സ്, വേല) മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ്) മികച്ച ബാലതാരം : നസീഫ് മുത്താലി (ചാമ), ആവണി ആവൂസ് (കുറിഞ്ഞി) മികച്ച തിരക്കഥ : വി സി അഭിലാഷ് (പാൻ ഇന്ത്യൻ സ്റ്റോറി) മികച്ച ഗാനരചയിതാവ് : കെ.ജയകുമാർ (ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)

മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ആഴം) മികച്ച പശ്ചാത്തല സംഗീതം : എബി ടോം (അവൾ പേർ ദേവയാനി) മികച്ച പിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം - കാഞ്ചന കണ്ണെഴുതി... ,ചിത്രം- ഞാനും പിന്നൊരു ഞാനും) മികച്ച പിന്നണി ഗായിക : മൃദുല വാരിയർ (ഗാനം- കാലമേ....,ചിത്രം - കിർക്കൻ) മികച്ച ഛായാഗ്രാഹകൻ : അർമോ (അഞ്ചക്കള്ളകോക്കൻ)

മികച്ച നവാഗത പ്രതിഭകൾ സംവിധാനം : സ്റ്റെഫി സേവ്യർ (മധുര മനോഹര മോഹം), ഷൈസൺ പി ഔസേഫ് (ഫെയ്‌സ് ഓഫ് ദ് ഫെയ്‌സ്‌ലെസ്) അഭിനയം : പ്രാർത്ഥന ബിജു ചന്ദ്രൻ (സൂചന),രേഖ ഹരീന്ദ്രൻ ( ചെക്കമേറ്റ്)

** പ്രത്യേക ജൂറി പുരസ്‌കാരം** സംവിധാനം : അനീഷ് അൻവർ (രാസ്ത) അഭിനയം : ബാബു നമ്പൂതിരി (ഒറ്റമരം), ഡോ. മാത്യു മാമ്പ്ര (കിർക്കൻ), ഉണ്ണി നായർ (മഹൽ), എ വി അനൂപ് (അച്ഛനൊരു വാഴ വച്ചു), ബീന ആർ ചന്ദ്രൻ (തടവ്), റഫീഖ് ചൊക്‌ളി (ഖണ്ഡശ), ഡോ. അമർ രാമചന്ദ്രൻ (ദ്വയം),ജിയോ ഗോപി (തിറയാട്ടം)

തിരക്കഥ : വിഷ്ണു രവി ശക്തി (മാംഗോമുറി) ഗാനരചന, സംഗീതസംവിധാനം: ഷാജികുമാർ (മോണോ ആക്ട്) സംഗീതം : സതീഷ് രാമചന്ദ്രൻ (ദ്വയം), ഷാജി സുകുമാരൻ (ലൈഫ്)

### Related Links & Sources
- [Original Story Source](https://moviemax.in/news/204827/film-critics-awards2023-attam-best-film)