---
title: "അര്‍ജുന്‍ കപൂറും മലൈകയും വേര്‍പിരിയുന്നു"
english_title: "Arjun Kapoor and Malaika split up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20463/arjun-kapoor-and-malaika-split-up"
published_at: "2022-01-12T16:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61debb92a5638_arjun.jpg"
keywords: []
---

# അര്‍ജുന്‍ കപൂറും മലൈകയും വേര്‍പിരിയുന്നു

> **Lead Summary:** **ബോ**ളിവുഡിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ ജോഡികള്‍ പിരിഞ്ഞെന്ന് റിപ്പോര്‍ട്ട്. നാലു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ബി ടൗണിലെ ജനപ്രിയ ജോഡിയായ നടി മലൈക അറോറയും അര്‍ജുന്‍ കപൂറുമാണ് വേര്‍പിരിഞാതായാണ് വിവരം.ബോളിവുഡ് ലൈഫ് ഡോട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

## Article Content

**ബോ**ളിവുഡിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ ജോഡികള്‍ പിരിഞ്ഞെന്ന് റിപ്പോര്‍ട്ട്. നാലു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ബി ടൗണിലെ ജനപ്രിയ ജോഡിയായ നടി മലൈക അറോറയും അര്‍ജുന്‍ കപൂറുമാണ് വേര്‍പിരിഞാതായാണ് വിവരം.ബോളിവുഡ് ലൈഫ് ഡോട് കോമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

'ആറു ദിവസത്തിലേറെയായി മലൈക അവരുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. സമ്ബൂര്‍ണമായ ഒറ്റപ്പെടലാണ്. കുറച്ചുകാലത്തേക്ക് പുറംലോകത്തു നിന്ന് മാറിനില്‍ക്കാനാണ് ആലോചിക്കുന്നത്. അര്‍ജുന്‍ കപൂര്‍ ഈ ദിവസങ്ങളില്‍ അവരുടെ വീട് സന്ദര്‍ശിച്ചിട്ടുമില്ല.

സഹോദരി റിയ കപൂര്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ മൂന്നു ദിവസം മുമ്ബ് അര്‍ജുന്‍ എത്തിയിരുന്നു. മലൈകയുടെ വീടിന് അടുത്താണ് റിയയുട വീട്. കുടുംബ വിരുന്നുകളില്‍ മലൈകയും പങ്കെടുക്കാറുള്ളതാണ്. അവരെ റിയയുടെ വീട്ടില്‍ കണ്ടില്ല' - ബോളുവുഡ് ലൈഫ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.

2019ലാണ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ഇരുവരും ബന്ധം പുറംലോകത്തെ അറിയിച്ചത്. അര്‍ബാസ് ഖാന്റെ മുന്‍ ഭാര്യയാണ് മലൈക. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 2016ലാണ് അര്‍ബാസുമായി വേര്‍പിരിഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/20463/arjun-kapoor-and-malaika-split-up)