ബിജു മേനോനും പാർവതിയും ഒന്നിക്കുന്നു-ചിത്രത്തിൻ്റെ ടൈറ്റിലടക്കം ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നാളെ വൈകിട്ട്

ബിജു മേനോനും പാർവതിയും ഒന്നിക്കുന്നു-ചിത്രത്തിൻ്റെ ടൈറ്റിലടക്കം  ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നാളെ വൈകിട്ട്
2021-10-04T21:49:00 | By Truevision Admin

ബിജു മേനോനും പാർവതിയും ഷറഫുദ്ദീനും മുഖ്യ കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനത്തിനൊരുങ്ങി ഉലകനായകൻ കമൽഹാസ്സനും ഫഹദ് ഫാസിലും. ചിത്രത്തിൻ്റെ ടൈറ്റിൽ കം ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നാളെ വൈകിട്ട് നാലുമണിയോടെ പുറത്ത് വിടുമെന്നും കാത്തിരിക്കണമെന്നും ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിതെന്നും ബിജു മേനോൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സനു ജോൺ വറുഗ്ഗീസാണ് ചിത്രത്തിൻറെ സംവിധായകൻ.

മൂണഷോട്ട് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഒപിഎം ഡ്രീം മിൽ സിനിമാസിൻ്റെയും ബാനറിലാണ് ചിത്രത്തിൻ്റെ നിർമ്മാണം. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സനു ജോൺ വറുഗ്ഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ്. സംവിധായകനായ മഹേഷ് നാരായണനാണ് ചിത്രത്തിൻ്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്നിർവ്വഹിക്കുന്നത്. നേഹ അയ്യരും യക്ഷൻ ഗാരി പെരേയ്രായും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവ്വഹിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. 

Content Highlight: Biju Menon and Parvathy team up for first look poster and teaser of the movie tomorrow evening

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup