---
title: "നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായി"
english_title: "Actress Reba Monica John is getting married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20458/actress-reba-monica-john-is-getting-married"
published_at: "2022-01-12T16:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61deb59dda763_reba.jpg"
keywords: []
---

# നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായി

> **Lead Summary:** **തെ**ന്നിന്ത്യന്‍ നായിക റെബ മോണിക്ക ജോണ്‍ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്മോന്‍ ജോസഫ് ആണ് വരന്‍. ഇരുവരുടെയും പ്രണയവിവാഹമാണ്. ബാം​ഗ്ലൂരിലെ പള്ളിയില്‍ വെച്ചാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഇരുവരുടേയും വിവാ​ഹം നടന്നത്.

## Article Content

**തെ**ന്നിന്ത്യന്‍ നായിക റെബ മോണിക്ക ജോണ്‍ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്മോന്‍ ജോസഫ് ആണ് വരന്‍. ഇരുവരുടെയും പ്രണയവിവാഹമാണ്. ബാം​ഗ്ലൂരിലെ പള്ളിയില്‍ വെച്ചാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഇരുവരുടേയും വിവാ​ഹം നടന്നത്.

മലയാളി ആണെങ്കിലും റെബ ബാം​ഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്. നേരത്തെ സോഷ്യല്‍ മീഡിയ വഴി പ്രണയത്തെ കുറിച്ച്‌ പറഞ്ഞിരുന്നു. മാത്രമല്ല ഒരു വര്‍ഷം മുമ്പാണ് ജോയ്മോന്‍ തന്നോട് പ്രണയം പറ‍ഞ്ഞതെന്ന് അറിയിച്ചിരുന്നു. കൂടാതെ ഇടയ്ക്കിടെ ജോയ്മോനൊപ്പമുള്ള ഡേറ്റിങ് ചിത്രങ്ങളും റെബ പങ്കുവെക്കാറുണ്ടായിരുന്നു.

വിവാഹത്തിന് ശേഷം ബാം​​ഗ്ലൂര്‍ ലീല പാലസില്‍ ആഘോഷമായി റിസപ്ഷനും നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും വിവാഹത്തോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ചിരുന്നു. നടിയുടെ സിനിമാ അരങ്ങേറ്റം വിനീത് ശ്രീനിവാസന്‍ സിനിമ ജേക്കബിന്റെ സ്വര്‍‌​ഗരാജ്യത്തിലൂടെയായിരുന്നു.

വിജയ് ചിത്രം ബിഗിലില്‍ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു. ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര്‍ ആണ് റെബയുടെ പുതിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/20458/actress-reba-monica-john-is-getting-married)