---
title: "യുവനടിയുടെ ആത്മഹത്യാശ്രമം; ദിലീപിന്‍റെ കേസുമായി ബന്ധമുണ്ടോ...? ക്രൈം ബ്രാഞ്ചിന്റെ മറുപടി "
english_title: "Suicide attempt by a young actress; Is it related to Dileep's case ...? Reply by Crime Branch"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20453/suicide-attempt-by-a-young-actress-is-it-related-to-dileeps-case-reply-by-crime-branch"
published_at: "2022-01-12T16:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61deae361a883_women.jpg"
keywords: []
---

# യുവനടിയുടെ ആത്മഹത്യാശ്രമം; ദിലീപിന്‍റെ കേസുമായി ബന്ധമുണ്ടോ...? ക്രൈം ബ്രാഞ്ചിന്റെ മറുപടി 

> **Lead Summary:** **മ**ലയാളത്തിലെ യുവനടിയുടെ ആത്മഹത്യാശ്രമത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന്, ദിലീപിന്‍റെ കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

## Article Content

**മ**ലയാളത്തിലെ യുവനടിയുടെ ആത്മഹത്യാശ്രമത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന്, ദിലീപിന്‍റെ കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചന. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്തു.

കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ, സാക്ഷികളില്‍ ഒരാളായ ഈ നടി ആത്മഹത്യയ്ക്കു ശ്രമിച്ചതാണ് പല സംശയങ്ങള്‍ക്കും കാരണമായിരുന്നു.

കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയില്‍ കനത്ത തിരിച്ചടിയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/20453/suicide-attempt-by-a-young-actress-is-it-related-to-dileeps-case-reply-by-crime-branch)