---
title: "#BiggBoss |ജിന്റോയുടെ കൈയ്യിലും ബുക്കിലും ഉള്ള ആയുധം തീര്‍ന്നു! ഇനി ഒരു കൗണ്ടര്‍ മാത്രമാണ് ബാക്കിയുള്ളത്-കുറിപ്പ്"
english_title: "#Ginto's #weapon #hand #book #out #Now #only #one #counter #remains #note"
publisher: "moviemax.in"
canonical_url: "https://moviemax.in/news/204405/gintos-weapon-hand-book-out-now-only-one-counter-remains-note"
published_at: "2024-05-10T14:18:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ddf76d2b83_jasmin.jpg"
keywords: []
---

# #BiggBoss |ജിന്റോയുടെ കൈയ്യിലും ബുക്കിലും ഉള്ള ആയുധം തീര്‍ന്നു! ഇനി ഒരു കൗണ്ടര്‍ മാത്രമാണ് ബാക്കിയുള്ളത്-കുറിപ്പ്

> **Lead Summary:** ബിഗ് ബോസിലെ ശക്തന്‍ ആരാണെന്ന് ഇനിയും പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. നിലവിലെ പ്രകടനമനുസരിച്ച് ജിന്റോയോ ജാസ്മിനോ വിജയത്തിലേക്ക് എത്തിയേക്കും എന്നാണ് സൂചനകള്‍.

## Article Content

ബിഗ് ബോസിലെ ശക്തന്‍ ആരാണെന്ന് ഇനിയും പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. നിലവിലെ പ്രകടനമനുസരിച്ച് ജിന്റോയോ ജാസ്മിനോ വിജയത്തിലേക്ക് എത്തിയേക്കും എന്നാണ് സൂചനകള്‍.

നിലവില്‍ ഇരുവരെയും ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളാണ് മീഡിയയില്‍ തരംഗമാകുന്നത്. കഴിഞ്ഞദിവസം വീടിനകത്ത് നടന്ന ചില സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ് പ്രേക്ഷകര്‍. 

ജാസ്മിനെതിരെ ജിന്റോ നടത്തിയ ഗെയിമിനെ പറ്റിയാണ് ഒരു പ്രേക്ഷകന്‍ എഴുതിയിരിക്കുന്നത്. മാത്രമല്ല പഠിച്ച് വന്നതൊക്കെ പ്രയോഗിച്ച് തീര്‍ന്നു.

ഇനി മുന്നോട്ട് പോവണമെങ്കില്‍ അതിനുള്ള ആയുധം വേണം. ആകെ ജിന്റോ പറയാന്‍ സാധ്യതയുള്ളത് ജാസ്മിന്‍ തന്നെ പറഞ്ഞ ഗബ്രിയെ പറ്റിയുള്ള കാര്യം മാത്രമായിരിക്കും എന്നാണ് ആരാധകന്‍ പറയുന്നത്.

'ഈ ആഴ്ച ജിന്റോ കാക്ക പെട്ടെന്ന് സൈലന്റ് ആയി പോകുന്നതിന്റെ തലേന്നു രാത്രി ജിന്റോ രതീഷിനോട് പറയുന്നുണ്ട്, ഇനിയത്തെ ആഴ്ച മൊത്തം ഞാന്‍ അലമ്പാന്‍ പോവുകയാണ്. പറഞ്ഞ പോലെ ജാസ്മിനെ പോയി ചുമ്മാ ചൊറിഞ്ഞാണ് ഈ വീക്ക് ജിന്റോ തുടങ്ങിയത്. 

ഗബ്രി പോയതിന്റെ കാരണം ജാസ്മിന്‍ ആണെന് പറഞ്ഞു. അത് മുട്ടന്‍ വഴക്കായി. അടുത്ത ദിവസം രാത്രി സാബുവിന്റെ കൂടെ ഡൈനിങ്ങ് ടേബിളില്‍ ഡിന്നര്‍ കഴിക്കുവാണ് , ജിന്റോയുണ്ട്, ജാസ്മിനുമുണ്ട്. സാബു ജിന്റോയോട് ചോദിക്കുന്നു. നിങ്ങള്‍ക്ക് ഇവിടെ മുഴുവന്‍ ചതിയന്മാരാണ്, നിങ്ങള്‍ക്ക് ഇവിടെ ആരെയും വിശ്വാസമില്ലേ? 

ജിന്റോ: എനിക്ക് ആരെയും ഇവിടെ വിശ്വാസമില്ല. ഇവിടെയുള്ളവര്‍ കൂടെ നിന്ന് ചതിക്കും.

ജാസ്മിന്‍: കൂടെ കളിക്കുന്ന ടീമിനെ പോലും കാക്കയ്ക്ക് വിശ്വാസമില്ല. അത് കഴിഞ്ഞു ജാസ്മിന്‍ എണീറ്റ് കൈ കഴുകാന്‍ പോകുന്നു. ഉടന്‍ ജിന്റോ സാബുവിനോട് എനിക്ക് തീരെ വിശ്വാസമില്ലാത്ത ആളാണ് ആ പോകുന്നത്.

സാബു : എന്നാല്‍ പിന്നെ അവള്‍ ഇവിടെ ഇരിക്കുമ്പോള്‍ പറയാത്തത് എന്താണ്. ജിന്റോ: ഇപ്പോള്‍ പറഞ്ഞാല്‍ അവള് ചാടി എന്റെ മെക്കിട്ടു വീഴും. സാബു : എന്നാല്‍ ഞാന്‍ വിളിച്ചു പറയാം.

ജിന്റോ : അത് വേണ്ട. പിറ്റേന്ന് രാവിലെ, നന്ദനയോട് ജിന്റോ പറയുന്നത്. എടീ നീ കയറി അടിച്ചോണം. ഈ ആഴ്ച ഞാന്‍ സൈലന്റ് ആണ്. ഈ ആഴ്ച വയലെന്റ് ആയി മാസ്സുണ്ടാക്കി തുടങ്ങണം എന്ന് വിചാരിച്ച പുലിയെ പോലെ വന്ന ജിന്റോ പക്ഷെ ജാസ്മിനുമായുള്ള ആ വലിയ വഴക്കിനു കഴിഞ്ഞു എലിയെ പോലെ മാളത്തിലേക്ക് വലിഞ്ഞു. 

അങ്ങോട്ട് കയറി ചൊറിയാന്‍ പോയ ജിന്റോ, ഇപ്പോള്‍ കിട്ടുന്ന അവസരത്തില്‍ നിന്നും പോലും പിന്‍വലിയുന്നതാണ് ഡൈനിങ്ങ് ടേബിളില്‍ കണ്ടത്.

പലരും വിചാരിച്ചു കാണും ജാസ്മിന്‍ എന്തിനാണ് ആ വഴക്കിന് ഇത്രയും വയലെന്റ് ആയി തിരിച്ചടിച്ചത് എന്ന്. ഇല്ലായിരുന്നെങ്കിലോ, ഈ ആഴ്ച മൊത്തം ജിന്റോ അവളുടെ തലയില്‍ കയറി ഗബ്രി പുറത്തു പോയതും പറഞ്ഞു നിരങ്ങിയേനെ.

ആ ഒറ്റ വഴക്കില്‍, അതിനു ഫുള്‍ സ്റ്റോപ്പിട്ടു. ജിന്റോയുടെ കൈയ്യിലും ബുക്കിലും ഉള്ള ആയുധം ഒക്കെ തീര്‍ന്നു .. ഇനി ആകെ ഉള്ളത് ഗബ്രി നീ പറഞ്ഞ പോലെ വന്നില്ലല്ലോ എന്ന ഒരു കൗണ്ടര്‍ മാത്രമാണ്..

വന്‍ പി.ആർ ടീമിനെ സെറ്റ് ചെയ്തു വന്ന ജിന്റോ പുറത്തു സ്‌ട്രോങ്ങ് ആണ്. ജാസ്മിന്‍ കോട്ടുവാ ഇടുന്നതു പോലും റീലാക്കി ഇടാന്‍ ഉള്ള ടീമുണ്ട് .. പക്ഷെ അകത്തു .. ജാസ്മിനാണ് താരം ..ജാസ്മിന്‍ മാത്രം ..

### Related Links & Sources
- [Original Story Source](https://moviemax.in/news/204405/gintos-weapon-hand-book-out-now-only-one-counter-remains-note)