#viral |'എന്റമ്മോ ഇതൊക്കെയാണ് ഭാ​ഗ്യം'; തലനാരിഴയ്‍ക്ക് ജീവനോടെ രക്ഷപ്പെട്ടതിന്റെ അമ്പരപ്പിൽ യുവാവ്

#viral |'എന്റമ്മോ ഇതൊക്കെയാണ് ഭാ​ഗ്യം'; തലനാരിഴയ്‍ക്ക് ജീവനോടെ രക്ഷപ്പെട്ടതിന്റെ അമ്പരപ്പിൽ യുവാവ്
May 10, 2024 06:43 AM | By Susmitha Surendran

'ഹോ, ഭാ​ഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്' ഇങ്ങനെ പലരും പറയുന്നത് നാം കേട്ടിട്ടുണ്ടാകും. എന്തായാലും, അതുപോലെ ഒരു സംഭവമാണ് ഫിലിപ്പീൻസിലെ ഒരു വീട്ടുമുറ്റത്തും നടന്നത്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫിലിപ്പീൻസിലെ കാവിറ്റ് സിറ്റിയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്.

യൂട്യൂബിൽ ViralHog പങ്കിട്ട വീഡിയോ അതിവേഗം തന്നെ വൈറലായി മാറി. 56 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ കാണുന്നത് ഒരാൾ എങ്ങനെയാണ് വലിയൊരപകടത്തിൽ നിന്നും രക്ഷപ്പെട്ടത് എന്നാണ്.

വീടിന് മുന്നിൽ ഇരിക്കുകയാണ് യുവാവ്. പെട്ടെന്ന് അയാൾ ഇരിക്കുന്നതിന് പിന്നിലുണ്ടായിരുന്ന വലിയ രണ്ട് വാഴകൾ അങ്ങോട്ട് വീഴുന്നതാണ് കാണുന്നത്. പക്ഷേ, രണ്ട് വാഴയും യുവാവിന്റെ ഇരുഭാ​ഗങ്ങളിലുമായിട്ടാണ് വീണത്.

എങ്ങനെ എത് സംഭവിച്ചു എന്ന് ആർക്കും പറയാൻ സാധിക്കില്ല. വീഡിയോ കാണുന്ന നമ്മളിൽ ഉണ്ടായതിലും വലിയ അത്ഭുതമാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് ജീവനോടെ രക്ഷപ്പെട്ട യുവാവിലും ഉണ്ടായിരിക്കുന്നത്.

വാഴകൾ വന്ന് തന്റെ അപ്പുറവും ഇപ്പുറവും ആയി വീണതോടെ യുവാവ് എന്താണ് സംഭവിച്ചത് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്തത്ര അമ്പരപ്പിൽ നോക്കുന്നത് കാണാം. വീട്ടിൽ നിന്നും ഒരു കുട്ടി അടക്കം വേറെയും ആളുകൾ ഇറങ്ങി വന്ന് നോക്കുന്നതും കാണാം.

പിന്നീട് വീഡിയോയിൽ ഈ യുവാവിനെയും വാഴ വീണ ചുറ്റുപാടും ഒക്കെ കാണിക്കുന്നതും കാണാം. എന്തായാലും, യുവാവ് മാത്രമല്ല ഈ വീഡിയോ കാണുന്നവരും അതിശയിച്ച് പോകുമെന്ന കാര്യത്തിൽ സംശയമില്ല.

ഒരുപാട് പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. യുവാവിന് എന്തായാലും നല്ല ഭാ​ഗ്യമുണ്ട് എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.

#near #death #moment #man #escaping #from #falling #trees

Next TV

Related Stories
#viral |  'അച്ഛാ, നിങ്ങൾ കുറച്ചുകൂടി നല്ല ഭർത്താവാകണം'; കലഹിക്കുന്ന ഭാര്യാഭർത്താക്കന്മാർ കേൾക്കണം ഈ 15-കാരന് പറയാനുള്ളത്

May 20, 2024 01:31 PM

#viral | 'അച്ഛാ, നിങ്ങൾ കുറച്ചുകൂടി നല്ല ഭർത്താവാകണം'; കലഹിക്കുന്ന ഭാര്യാഭർത്താക്കന്മാർ കേൾക്കണം ഈ 15-കാരന് പറയാനുള്ളത്

ഷെജിയാങ് പ്രവിശ്യയിൽ നിന്നുള്ള വാങ് നൻഹാവോ എന്ന 15 -കാരനാണ് തന്റെ അച്ഛനോട് അമ്മയോട് കുറച്ചുകൂടി നല്ല രീതിയിൽ പെരുമാറാൻ...

Read More >>
#viral | 'ചെകുത്താന്‍റെ കൊമ്പു'മായി ജീവിച്ച ശ്യാം ലാല്‍ യാദവ്; ഒടുവില്‍ സംഭവിച്ചത്

May 19, 2024 04:00 PM

#viral | 'ചെകുത്താന്‍റെ കൊമ്പു'മായി ജീവിച്ച ശ്യാം ലാല്‍ യാദവ്; ഒടുവില്‍ സംഭവിച്ചത്

അത് കൂടുതല്‍ കൂടുതല്‍ ഉയരം വച്ചു. ശല്യമായി തുടങ്ങിയപ്പോള്‍ ശ്യാം ലാല്‍ കൊമ്പിന്‍റെ തലപ്പ് ബാര്‍ബറെ കൊണ്ട് മുറിച്ച് കളഞ്ഞു. പക്ഷേ, പിന്നെയും...

Read More >>
#viral |   രഹസ്യമായി കാമുകനെ കാണാൻ പോകുന്നതിനിടെ, നടുറോട്ടിൽ യുവതിയുടെ വഴി തടഞ്ഞ് കാമുകന്‍റെ അമ്മ; വീഡിയോ വൈറല്‍

May 19, 2024 12:28 PM

#viral | രഹസ്യമായി കാമുകനെ കാണാൻ പോകുന്നതിനിടെ, നടുറോട്ടിൽ യുവതിയുടെ വഴി തടഞ്ഞ് കാമുകന്‍റെ അമ്മ; വീഡിയോ വൈറല്‍

'പെൺകുട്ടി കാമുകനെ കാണാൻ വിളിച്ചെങ്കിലും പകരം അവന്‍റെ അമ്മയുടെ കൈയില്‍പ്പെട്ടു' എന്ന കുറിപ്പോടെയാണ് വീഡിയോ വീണ്ടും...

Read More >>
#kindergarten | അഞ്ചുവയസ്സുകാരനെ മർദ്ദിച്ച് നിർബന്ധപൂർവം ഓറഞ്ചു കഴിപ്പിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് നെറ്റിസൺസ്

May 18, 2024 04:37 PM

#kindergarten | അഞ്ചുവയസ്സുകാരനെ മർദ്ദിച്ച് നിർബന്ധപൂർവം ഓറഞ്ചു കഴിപ്പിച്ച് അധ്യാപിക, രൂക്ഷമായി പ്രതികരിച്ച് നെറ്റിസൺസ്

കുട്ടികളെ മറ്റൊരു നഴ്‌സറിയിലേക്ക് മാറ്റാനും രക്ഷിതാക്കളോട് നിർദേശിച്ചിട്ടുണ്ട്. മർദ്ദനമേറ്റ കുട്ടിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകി കേസ്...

Read More >>
#viral|500 കിലോമീറ്റര്‍ ദൂരെയുള്ള കാമുകിയെ കാണണം; വാടക വീട് ഉപേക്ഷിച്ച് കാറിലേക്ക് താമസം മാറ്റി യുവാവ്

May 18, 2024 12:46 PM

#viral|500 കിലോമീറ്റര്‍ ദൂരെയുള്ള കാമുകിയെ കാണണം; വാടക വീട് ഉപേക്ഷിച്ച് കാറിലേക്ക് താമസം മാറ്റി യുവാവ്

വാടക വീട് ഉപേക്ഷിച്ച് വളര്‍ത്ത് പട്ടിയോടൊപ്പം ഹുവാങ് കാറിലേക്ക് താമസം...

Read More >>
#viral | ഈ നാട്ടുകാർ പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കാറില്ലേ? വൈറലായി വീഡിയോ

May 18, 2024 11:57 AM

#viral | ഈ നാട്ടുകാർ പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കാറില്ലേ? വൈറലായി വീഡിയോ

2019 -ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഈ കാരണം കൊണ്ടുതന്നെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം വാർത്തകളിൽ ഇടംനേടിയിരുന്നു. അന്ന് അവർ ഫീൽഡിലൂടെ ന​ഗ്നപാദരായി...

Read More >>
Top Stories










News Roundup