---
title: "മലയാള സിനിമയുടെ യുവത്വത്തിന് ഇന്ന് പിറന്നാള്‍-ആരാധകര്‍ക്ക് ടൊവിനോ സമ്മാനം "
english_title: "Tovino presents birthday to the youth of Malayalam cinema today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2043/tovino-presents-birthday-to-the-youth-of-malayalam-cinema-today"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60095f9316e51_tovino2.jpg"
keywords: []
---

# മലയാള സിനിമയുടെ യുവത്വത്തിന് ഇന്ന് പിറന്നാള്‍-ആരാധകര്‍ക്ക് ടൊവിനോ സമ്മാനം 

> **Lead Summary:** മലയാള സിനിമയിലെ പ്രിയങ്കരനായ ടൊവിനോ തോമസിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തില്‍ ആരാധകര്‍ക്കൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. പുതിയ ചിത്രമായ അന്വേഷിപ്പിന്‍ കണ്ടെത്തുവിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

## Article Content

മലയാള സിനിമയിലെ പ്രിയങ്കരനായ ടൊവിനോ തോമസിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തില്‍ ആരാധകര്‍ക്കൊരു സമ്മാനവുമായി എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. പുതിയ ചിത്രമായ അന്വേഷിപ്പിന്‍ കണ്ടെത്തുവിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അന്വേഷണങ്ങളുട കഥയല്ല, അന്വേഷകരുടെ കഥ' എന്ന ടാഗ് ലെെനോടെ എത്തുന്ന ചിത്രം 90കളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസാണ് സംവിധാനം ചെയ്യുന്ന  ചിത്രത്തിന്റെ  തിരക്കഥയൊരുക്കുന്നത്   ആദം ജോണ്‍, കടുവ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ജിനു വി എബ്രഹാം ആണ്.

ഗിരീഷ്  ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. സന്തോഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംഗീതം. തമിഴ് സംഗീത സംവിധായകനായ സന്തോഷ് ആദ്യമായാണ് മലയാളത്തില്‍ സംഗീതം ഒരുക്കുന്നത്. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/2043/tovino-presents-birthday-to-the-youth-of-malayalam-cinema-today)