---
title: " #meena | ചുംബന രംഗം,  കരാറില്‍ ഒപ്പിട്ടു,  പക്ഷേ...പിന്നീട് സംഭവിച്ചത് വേറൊരു കാര്യമാണ്; കരഞ്ഞോണ്ട് ഓടിപ്പോയ അനുഭവത്തെപറ്റി നടി മീന"
english_title: "#meena #opens #up #about #her #kiss #scene #kamal #haasan #avvaishanmugi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/204238/meena-opens-up-about-her-kiss-scene-kamal-haasan-avvaishanmugi"
published_at: "2024-05-09T19:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cd91ad7c31_meena.jpg"
keywords: []
---

#  #meena | ചുംബന രംഗം,  കരാറില്‍ ഒപ്പിട്ടു,  പക്ഷേ...പിന്നീട് സംഭവിച്ചത് വേറൊരു കാര്യമാണ്; കരഞ്ഞോണ്ട് ഓടിപ്പോയ അനുഭവത്തെപറ്റി നടി മീന

> **Lead Summary:** ബാലതാരമായിട്ടും പിന്നീട് നായികയായും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരസുന്ദരിയാണ് മീന. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മീന ഒരുപോലെ സൂപ്പര്‍ നായികയായിരുന്നു. ഓരോ ഭാഷകളിലും സൂപ്പര്‍താരങ്ങളുടെ കൂടെ നിരവധി തവണ അഭിനയിക്കാനും നടിയ്ക്ക് സാധിച്്ചിരുന്നു. 

## Article Content

ബാലതാരമായിട്ടും പിന്നീട് നായികയായും സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരസുന്ദരിയാണ് മീന. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം മീന ഒരുപോലെ സൂപ്പര്‍ നായികയായിരുന്നു. ഓരോ ഭാഷകളിലും സൂപ്പര്‍താരങ്ങളുടെ കൂടെ നിരവധി തവണ അഭിനയിക്കാനും നടിയ്ക്ക് സാധിച്്ചിരുന്നു. 

തമിഴ് സിനിമയില്‍ മീനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. രജനികാന്തിനൊപ്പം സ്‌ക്രീനില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് അദ്ദേഹത്തിനൊപ്പം നായികയായിട്ടും അഭിനയിച്ചു. അങ്ങനൊരു പ്രത്യേകതയും നടിയ്ക്കുണ്ട്. അവിടുന്നിങ്ങോട്ട് ഹിറ്റ് ചിത്രങ്ങളുടെ ഒരു പരമ്പര തന്നെയാണ് നടിയുടെ പേരിലുള്ളത്. 

നാല് ഭാഷകളിലും മുന്‍നിര നായികയായി വളര്‍ന്ന മീന വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുന്നത്. വീണ്ടും നടി അഭിനയത്തിലേക്ക് തിരികെ വന്നു. ഇപ്പോള്‍ കൂടുതലായി സപ്പോര്‍ട്ടിംഗ് റോളുകളിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അടുത്തിടെ മീനയുടെ സിനിമാജീവിതത്തിന് നാല്‍പത് വര്‍ഷം പൂര്‍ത്തിയായത് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. 

ഇതിനോട് അനുബന്ധിച്ചും പുതിയ സിനിമകളുടെ റിലീസുമായി ബന്ധപ്പെട്ടും നിരവധി അഭിമുഖങ്ങളിലും നടി പങ്കെടുത്തിരുന്നു. സിനിമയിലേക്ക് വന്നതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ലൊക്കേഷനില്‍ നടന്ന സംഭവങ്ങളെ പറ്റിയുമൊക്കെ മുന്‍പൊരിക്കല്‍ മീന തുറന്ന് സംസാരിച്ചിരുന്നു. അതില്‍ നടന്‍ കമല്‍ ഹാസനെ പറ്റിയും പറഞ്ഞിരുന്നു. കമലിന്റെ നായികയായി അവ്വൈ ഷണ്‍മുഖി എന്ന സിനിമയില്‍ മീന അഭിനയിച്ചിരുന്നു. 

ഇതിന്റെ ലൊക്കേഷനില്‍ നടന്ന അനുഭവങ്ങളെ പറ്റി നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. അവ്വൈ ഷണ്‍മുഖി എന്ന സിനിമയുടെ കരാറില്‍ ഒപ്പിട്ട സമയത്ത് എനിക്ക് കമല്‍ഹാസനൊപ്പം ചുംബനരംഗം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. അതിനെ കുറിച്ച് എനിക്കും അറിയാമായിരുന്നു. എന്നാല്‍ ചുംബന രംഗം ചിത്രീകരിക്കുന്ന ദിവസം ഇക്കാര്യം സംവിധായകന്‍ കെ എസ് രവി കുമാറാണ് എന്നോട് പറയുന്നത്. 

ഇത് കേട്ടതോടെ എനിക്ക് കൂടുതല്‍ ടെന്‍ഷനായി. ഞാന്‍ ഓടി വന്ന് എന്റെ കാരവാനില്‍ കയറി അമ്മയോട് കാര്യം പറഞ്ഞു. പിന്നാലെ ശരിക്കും കരഞ്ഞ് പോയെന്ന് പറയാം. പക്ഷേ, പിന്നീട് സംഭവിച്ചത് വേറൊരു കാര്യമാണ്. ഞാന്‍ ടെന്‍ഷനടിച്ച് കരഞ്ഞോണ്ടാണ് ആ സീന്‍ എടുക്കാന്‍ ചെല്ലുന്നത്. 

ഷൂട്ടിംഗ് സമയമായപ്പോള്‍ കമല്‍ഹാസന്‍ എനിക്ക് ചുംബനം തരുന്നത് പോലെ പതിയെ എന്റെ അരികില്‍ വന്നു. എന്നിട്ട് ഇപ്പോള്‍ ചുംബനരംഗം ഉണ്ടാകില്ലെന്ന് പറയുകയായിരുന്നു. ആ നിമിഷം സന്തോഷം കൊണ്ട് തുള്ളിച്ചാടിയത് ഞാനിപ്പോഴും ഓര്‍ക്കുകയാണെന്നും' മീന കൂട്ടിച്ചേര്‍ത്തു. 

കമല്‍ ഹാസന്റെ ഹിറ്റ് സിനിമകളിലൊന്നാണ് അവ്വൈ ഷണ്‍മുഖി. മീനയുമായിട്ടുള്ള കോംബിനേഷനും ഈ കൂട്ടുകെട്ടും വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/204238/meena-opens-up-about-her-kiss-scene-kamal-haasan-avvaishanmugi)