---
title: "ദുൽഖറിൻ്റെ റൊമാൻ്റിക് പീരീഡ് ഡ്രാമയില്‍ നായിക മൃണാൾ ഥാക്കൂർ"
english_title: "Mrinal Thakur in Dulquar's Romantic Period Drama"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2042/mrinal-thakur-in-dulquars-romantic-period-drama"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6008ee7930fbc_dq2.jpg"
keywords: []
---

# ദുൽഖറിൻ്റെ റൊമാൻ്റിക് പീരീഡ് ഡ്രാമയില്‍ നായിക മൃണാൾ ഥാക്കൂർ

> **Lead Summary:** സിനിമയിലെത്തി 8 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യുവിന്റെ 'സോളോ' എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ സൈനികൻ്റെ വേഷം ചെയ്യുന്ന ചിത്രമാണ്‌ ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രം റൊമാൻ്റിക് പീരീഡ് ഡ്രാമ.ഇപ്പോഴിതാ ചിത്രത്തിലെ നായികയെ സംബന്ധിച്ചുള്ള പുതിയ റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ദുല്‍ഖറിനെ നായകനാക്കി ഒരുങ്ങുന്ന തെലുങ്ക് പ്രണയകഥയിൽ നായികയാകുന്നത് മൃണാൾ ഥാക്കൂറാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

## Article Content

സിനിമയിലെത്തി 8 വര്‍ഷങ്ങള്‍ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യുവിന്റെ 'സോളോ' എന്ന ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ സൈനികൻ്റെ വേഷം ചെയ്യുന്ന ചിത്രമാണ്‌ ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രം റൊമാൻ്റിക് പീരീഡ് ഡ്രാമ.ഇപ്പോഴിതാ ചിത്രത്തിലെ നായികയെ സംബന്ധിച്ചുള്ള പുതിയ റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ദുല്‍ഖറിനെ നായകനാക്കി ഒരുങ്ങുന്ന തെലുങ്ക് പ്രണയകഥയിൽ നായികയാകുന്നത് മൃണാൾ ഥാക്കൂറാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

1964 ലെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധവും പ്രണയവുമൊക്കെ പറയുന്ന ചിത്രത്തില്‍ സെെനിക ഉദ്യോഗസ്ഥനായ റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ധാരാളം ആരാധകരുള്ള താരമാണ് ദുല്‍ഖര്‍. മഹാനടിയിലൂടെയായിരുന്നു ദുല്‍ഖര്‍ തെലുങ്കിലെത്തുന്നത്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ കറുപ്പിനായി കാത്തിരിക്കുകയാണ് മലയാളികള്‍. ഇതിനകം തെന്നിന്ത്യൻ സിനിമാ ലോകത്തും ബോളിവുഡിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഡിക്യുവിന് കഴിഞ്ഞിട്ടുണ്ട്. 

വാൻ, ഹേ സിനാമിക എന്നീ തമിഴ് ചിത്രങ്ങള്‍ ഇവയാണ് ഈ വര്‍ഷം ദുൽഖറിന്‍റേതായി ഒരുങ്ങുന്ന സിനിമകള്‍. ബോളിവുഡിൻ്റെ സൂപ്പർഹിറ്റ് സംവിധായകൻ ആർ ബൽക്കി ഒരുക്കുന്ന ത്രില്ലർ ചിത്രത്തിലും ദുൽഖറാണ് നായകനെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2042/mrinal-thakur-in-dulquars-romantic-period-drama)