#NayanaJoseon |നടി നയന ജോസന്‍ വിവാഹിതയാവുന്നു; സന്തോഷം പങ്കുവച്ച് താരം

#NayanaJoseon  |നടി നയന ജോസന്‍ വിവാഹിതയാവുന്നു; സന്തോഷം പങ്കുവച്ച് താരം
2024-05-08T20:10:00 | By Susmitha Surendran

മിനിസ്‌ക്രീൻ- ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നയന ജോസൻ. മിനി സ്‌ക്രീനിൽ കൂടെവിടെ പരമ്പരയിലൂടെയും വിവിധ ഡാൻസ് റിയാലിറ്റി ഷോസിലൂടെയും ആണ് നയന ആരാധകരെ നേടിയത്.

ബിഗ് സ്‌ക്രീനിൽ മമ്മൂട്ടിക്കൊപ്പം വരെ തിളങ്ങിയ നയന നിരവധി സിനിമകളിലൂടെ തൻറേതായ സ്ഥാനം നേടിയ നടി കൂടിയാണ്. അഭിനയ ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലും നര്‍ത്തകിയെന്ന നിലയിലുള്ള പരിശീലനത്തിന് സമയം കണ്ടെത്താറുമുണ്ട് അവര്‍.


ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നയന. വിവാഹനിശ്ചയം കഴിഞ്ഞെന്ന കാര്യമാണ് അത്.

ഏറെനാള്‍ ആ​ഗ്രഹിച്ച പ്രണയസാക്ഷാത്കാരമാണ് നടന്നതെന്ന് പറയുന്നു നയന. "ഇന്റർകാസ്റ്റ് മാര്യേജ് ആയതിന്റെ എല്ലാവിധ വിഷയങ്ങളും ഞങ്ങൾ നേരിട്ടു. ഒരുതരം പോരാട്ടമായിരുന്നു ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര.

വ്യത്യസ്‌ത ജാതിയിൽ പെട്ടവരായതിനാൽ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്‌നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ചു പോരാടി, വളരെ പിന്തുണയുള്ള, കരുതലുള്ള, എൻ്റെ വ്യക്തിത്വത്തിന് ഇടം നൽകുന്ന, എൻ്റെ അഭിനിവേശത്തെ, എൻ്റെ കഴിവിനെ പിന്തുണക്കുന്ന ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു."

"ഏറ്റവും ഒടുവിൽ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും അനുഗ്രഹവും ഞങ്ങൾക്ക് വേണം. ഞങ്ങൾ ഞങ്ങളുടെ ആഘോഷം ആരംഭിക്കാൻ പോകുന്നു"- ഭാവി വരൻ ഗോകുലിനെ ടാഗ് ചെയ്തുകൊണ്ട് നയന കുറിച്ചു.

നിരവധി ആരാധകരും താരങ്ങളും ആണ് നയനക്കും ഗോകുലിനും ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.

ചെറുപ്പം മുതലേ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചു വന്ന ആളാണ് നയന. അങ്ങനെയാണ് സൂപ്പർ ഡാൻസർ എന്ന ഡാൻസ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. പിന്നീട് നാലഞ്ച് റിയാലിറ്റി ഷോകള്‍ ചെയ്ത ശേഷമാണ് ഒരിക്കൽ ടൈറ്റിൽ വിന്നർ ആയി നയന മാറിയത്.

Content Highlight: #Actress #NayanaJoseon #Gets #Married #actor #shared #his #happiness

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup