---
title: "അഷ്ക്കര്‍ അലിയുടെ ചിത്രത്തിലൂടെ അജ്മല്‍ അമീര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു"
english_title: "Ajmal Ameer returns to Malayalam cinema with Ashkar Ali's film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2037/ajmal-ameer-returns-to-malayalam-cinema-with-ashkar-alis-film"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6006aec01d7a0_ajmal.jpg"
keywords: []
---

# അഷ്ക്കര്‍ അലിയുടെ ചിത്രത്തിലൂടെ അജ്മല്‍ അമീര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു

> **Lead Summary:** നിരവധി മലയാളം സിനിമകളുടെ ഭാഗമായിട്ടുള്ള അജ്മൽ അമീർ 5 വർഷത്തിനുശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു.ഏറെ നാളായി തമിഴിലും തെലുങ്കിലുമാണ് സജീവമായിരുന്നത്. 

## Article Content

നിരവധി മലയാളം സിനിമകളുടെ ഭാഗമായിട്ടുള്ള അജ്മൽ അമീർ 5 വർഷത്തിനുശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു.ഏറെ നാളായി തമിഴിലും തെലുങ്കിലുമാണ് സജീവമായിരുന്നത്. 

അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാറില്‍ ആരംഭിച്ചു. വെെറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധി കോപ്പ, നന്ദു, ഇര്‍ഷാദ്, നന്ദന്‍ ഉണ്ണി, അനീഷ് ഗോപന്‍, മെറിന്‍ ഫിലിപ്പ്, നിതിന്‍ പ്രസന്ന, പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.ഛായാഗ്രഹണം ബിപിന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2037/ajmal-ameer-returns-to-malayalam-cinema-with-ashkar-alis-film)