#Mammootty |അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം; ഭാര്യയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്; വൈറലായി വാക്കുകൾ

#Mammootty |അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം; ഭാര്യയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്; വൈറലായി വാക്കുകൾ
May 6, 2024 08:59 PM | By Susmitha Surendran

നടൻ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും 45ാം വിവാഹ വാർഷിക ​ദിനമാണിന്ന്. മകൻ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്.

1979 മെയ് ആറിനാണ് മമ്മൂട്ടിയും സുൽഫത്തും വിവാഹിതരായത്. അന്ന് ഇദ്ദേഹം ഇന്നത്തെ താരമല്ല. 1982 ൽ മൂത്തമകൾ സുറുമി ജനിച്ചു. 1986 ൽ ദുൽഖർ സൽമാനും പിറന്നു. സിനിമാ രം​ഗത്ത് സൂപ്പർസ്റ്റാറായപ്പോഴും മമ്മൂട്ടി കുടുംബ ജീവിതത്തിന് എന്നും ശ്രദ്ധ നൽകി. 

സിനിമകളുടെ തിരക്കിനിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താൻ താരം തയ്യാറായി. മമ്മൂട്ടിക്ക് കുടുംബത്തോടുള്ള അടുപ്പത്തെക്കുറിച്ച് സഹോദരൻ നടൻ ഇബ്രാഹിം കുട്ടിയുൾപ്പെടെ നേരത്തെ സംസാരിച്ചിട്ടുണ്ട്.

വിവാഹ വാർഷിക ദിനത്തിൽ മമ്മൂട്ടി മുമ്പൊരിക്കൽ ഭാര്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ സ്വഭാവം മനസിലാക്കുന്ന വ്യക്തിയാണ് സുൽഫത്തെന്ന് അന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. 

നിങ്ങളൊക്കെ കേട്ടിട്ടുള്ള സ്വഭാവം തന്നെയാണ് എനിക്ക്. പരുക്കത്തരവും ചൂടും വീട്ടിലുമുണ്ട്. അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം. ആദ്യമൊക്കെ സിനിമയിൽ അഭിനയിക്കുമ്പോൾ വീട്ടിൽ ഇല്ല. അകന്ന് നിൽക്കുകയാണ്. ഇപ്പോൾ കുറച്ച് കൂടെ അഡ്ജസ്റ്റ് ചെയ്യാം. നല്ല സിനിമ ഇഷ്ടപ്പെടുന്ന ആളാണ്.

വായിക്കും. രഹസ്യമായി കുറിപ്പുകളൊക്കെ എഴുതും. നല്ല സുഹൃത്താണ്. കാര്യങ്ങൾ നമ്മൾ കാണുന്നതിനേക്കാൾ മുന്തിയ തലത്തിൽ കാണുന്ന ആളാണെന്നും മമ്മൂ‌ട്ടി വ്യക്തമാക്കി. 

മുമ്പൊരിക്കൽ ഭാര്യയെക്കുറിച്ച് പൊതുവേദിയിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഭാര്യ എന്നത് രക്തബന്ധമല്ല. ഏട്ടൻ, അമ്മ, അച്ഛൻ, അമ്മാവൻ എന്നിവരൊക്കെ മുറിച്ച് മാറ്റാൻ പറ്റാത്ത ബന്ധങ്ങളാണ്.

പക്ഷെ ഭാര്യ വേണമെങ്കിൽ മുറിച്ച് മാറ്റാൻ പറ്റുന്ന ഒരു ബന്ധമാണ്. ആലോചിക്കേണ്ട കാര്യം ഭാര്യയിലൂടെയാണ് ഈ ബന്ധങ്ങളെല്ലാം നമുക്കുണ്ടാകുന്നത്. മുറിച്ച് മാറ്റാൻ പറ്റുന്ന ബന്ധത്തിൽ നിന്നാണ് മുറിച്ച് മാറ്റാൻ പറ്റാത്ത ബന്ധങ്ങൾ നമുക്കുണ്ടാകുന്നത്. 

ഭാര്യാ ഭർതൃബന്ധമെന്നത് ദിവ്യമായ ബന്ധമാണ്. രണ്ട് തരം ചിന്തകളും ചിന്താ​ഗതികളും മനസുമുള്ള രണ്ട് വ്യക്തികൾ ഒന്ന് ചേരുന്നതാണ് ഭാര്യാ ഭർതൃ ബന്ധമെന്നും മമ്മൂട്ടി വ്യക്തമാക്കി.

തനിക്ക് ഭാര്യ ഏറ്റവും സുന്ദരി ആയത് കൊണ്ടാണ് ഞാനവളെ കല്യാണം കഴിച്ചതെന്നും ഒരിക്കൽ മമ്മൂട്ടി പറഞ്ഞു. 45ാം വിവാഹ വാർഷിക ദിനത്തിൽ ദുൽഖർ സൽമാൻ മമ്മൂട്ടിക്കും സുൽഫത്തിനും അയച്ച ആശംസാ കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. 

45 വർഷം നിങ്ങൾ പൂർത്തിയാക്കി. നിങ്ങളുടേതായ രീതിയിൽ നിങ്ങളുടെ ലോകം നിങ്ങൾ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാ​ഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ ഭാ​ഗ്യവാൻമാരാണ്.

ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേരുന്നു, എന്നാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിന്റെ ഉമ്മ സുൽഫത്തിന്റെയും മകൾ പിറന്നാൾ ദിനം. മെയ് നാലിനായിരുന്നു സുൽഫത്തിന്റെ പിറന്നാൾ ദിനം. മെയ് അഞ്ചിന് മറിയയുടെയും.

#Mammootty's #earlier #words #about #his #wife #wedding #anniversary #now #garnering #attention.

Next TV

Related Stories
#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

May 18, 2024 09:38 PM

#Manichitrathazhu | ഡോ. സണ്ണിയും നാഗവല്ലിയും വീണ്ടും സ്ക്രീനിലേക്ക്: മണിച്ചിത്രത്താഴ് റീ റിലീസ് അപ്ഡേറ്റ്

എംജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ മണിച്ചിത്രത്താഴിലെ ഗാനങ്ങള്‍ എന്നും മലയാളിക്ക്...

Read More >>
#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

May 18, 2024 05:53 PM

#NishaSarangh | നിറങ്ങൾക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടിയുടെ കഥ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു

മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോഴിക്കോട്, എറണാകുളം, എന്നിവിടങ്ങളിൽ...

Read More >>
 #married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

May 17, 2024 08:43 PM

#married | നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ...

Read More >>
#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

May 17, 2024 03:47 PM

#Turbo | കോടികള്‍ വാരുമോ ടര്‍ബോ?, അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ കുതിപ്പുമായി മമ്മൂട്ടി

വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. ക്രിസ്റ്റോ സേവ്യറാണ്...

Read More >>
#GuruvayoorambalaNadayil | തിയറ്റര്‍ ചിരിയുടെ പൂരപ്പറമ്പാക്കി ഈ 'അളിയന്‍' കോമ്പോ; കൈയടി നേടി പൃഥ്വിരാജും ബേസിലും

May 17, 2024 03:33 PM

#GuruvayoorambalaNadayil | തിയറ്റര്‍ ചിരിയുടെ പൂരപ്പറമ്പാക്കി ഈ 'അളിയന്‍' കോമ്പോ; കൈയടി നേടി പൃഥ്വിരാജും ബേസിലും

കോമഡി അനായാസം കൈകാര്യം ചെയ്തിരിക്കുന്ന പൃഥ്വി നിരവധി രം​ഗങ്ങളില്‍ കൈയടി നേടിയിട്ടുണ്ട്. ഒപ്പത്തിനൊപ്പം ബേസിലും...

Read More >>
#Malayalamactor | ടൊവിനോയെ പിന്നിലാക്കി ഫഫദ്, മലയാള താരങ്ങളില്‍ ജനപ്രീതിയില്‍ ഒന്നാമൻ മമ്മൂട്ടിയോ മോഹൻലാലോ?, ഇതാ പുതിയ പട്ടിക

May 16, 2024 09:11 PM

#Malayalamactor | ടൊവിനോയെ പിന്നിലാക്കി ഫഫദ്, മലയാള താരങ്ങളില്‍ ജനപ്രീതിയില്‍ ഒന്നാമൻ മമ്മൂട്ടിയോ മോഹൻലാലോ?, ഇതാ പുതിയ പട്ടിക

ഫഹദ് ഒരു സ്ഥാനം മെച്ചപ്പെടുത്തിയെന്നതാണ് താരങ്ങളുടെ ഏപ്രിലിലെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. ആവേശത്തിന്റെ വമ്പൻ വിജയമാണ് ഫഹദിന്...

Read More >>
Top Stories










News Roundup






GCC News