---
title: "15 വയസ്സില്‍ തുടങ്ങിയ പ്രണയത്തിന് സാഫല്യം-ഇനി വിവാഹ ജീവിതത്തിലേക്ക് "
english_title: "The fulfillment of a love affair that began at the age of 15 — now into married life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2033/the-fulfillment-of-a-love-affair-that-began-at-the-age-of-15-now-into-married-life"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6006729f5700b_padikkal.jpg"
keywords: []
---

# 15 വയസ്സില്‍ തുടങ്ങിയ പ്രണയത്തിന് സാഫല്യം-ഇനി വിവാഹ ജീവിതത്തിലേക്ക് 

> **Lead Summary:** 6 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ എലീനയും രോഹിത്തും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. എന്‍ഗേജ്‌മെന്റിന്റെ തിരക്കുകളിലാണ് ഇരുവരും. പ്രണയവിശേഷങ്ങളും വിവാഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് എലീന എത്തിയിരുന്നു. ബിഗ് ബോസില്‍ വെച്ചായിരുന്നു എലീന പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. കോഴിക്കോട്ടെ അറിയപ്പെടുന്ന കുടുംബത്തിലെ ആളാണ് പയ്യനെന്നും വിവാഹത്തിന് ചില തടസ്സങ്ങളുണ്ടെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്.

## Article Content

6 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ എലീനയും രോഹിത്തും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. എന്‍ഗേജ്‌മെന്റിന്റെ തിരക്കുകളിലാണ് ഇരുവരും. പ്രണയവിശേഷങ്ങളും വിവാഹത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് എലീന എത്തിയിരുന്നു. ബിഗ് ബോസില്‍ വെച്ചായിരുന്നു എലീന പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. കോഴിക്കോട്ടെ അറിയപ്പെടുന്ന കുടുംബത്തിലെ ആളാണ് പയ്യനെന്നും വിവാഹത്തിന് ചില തടസ്സങ്ങളുണ്ടെന്നുമായിരുന്നു അന്ന് താരം പറഞ്ഞത്.

കാത്തിരിപ്പിനൊടുവിലായി വിവാഹത്തിന് ഇരുകുടുംബങ്ങളും സമ്മതിച്ചിരിക്കുകയാണ്. എന്‍ഗേജ്‌മെന്റിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു താരം ഈ വിശേഷം പങ്കുവെച്ചത്.രോഹിത്തിനൊപ്പം ഒരുമിച്ചുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് സംഭവിക്കുകയാണെന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. ജനുവരി 20നാണ് എലീനയുടേയും രോഹിത്തിന്റേയും എന്‍ഗേജ്‌മെന്റ്.

 

എന്‍ഗേജ്‌മെന്റിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് നേരത്തെ എലീന പറഞ്ഞിരുന്നു. കസിന്‍സെല്ലാം ഇതിനായി കാത്തിരിക്കുകയാണ്. രോഹിത്തിന്റേയും എലീനയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹനിശ്ചയത്തില്‍ പങ്കെടുക്കുന്നത്. കൊവിഡ് കാലമായതിനാലാണ് ചടങ്ങ് തിരുവനന്തപുരത്ത് നടത്തുന്നത്. അല്ലായിരുന്നുവെങ്കില്‍ കോട്ടയത്ത് വെച്ച് നടത്തിയേനെയെന്നും താരം പറഞ്ഞിരുന്നു. സുഹൃത്തുക്കളാണ് തനിക്കായി വസ്ത്രമൊരുക്കുന്നതെന്നും ഡ്രസ് ബോക്‌സ് കൈയ്യില്‍ കിട്ടിയെന്നറിയിച്ചും താരമെത്തിയിരുന്നു. സ്‌പെഷല്‍ ദിനത്തില്‍ താനണിയുന്ന വസ്ത്രങ്ങളും സ്‌പെഷലായിരിക്കണമെന്നായിരുന്നു അവരും പറഞ്ഞതെന്നും എലീന പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2033/the-fulfillment-of-a-love-affair-that-began-at-the-age-of-15-now-into-married-life)