---
title: "ടൊവിനോ മകൾക്ക് അയച്ച കത്ത് വൈറൽ ആകുന്നു "
english_title: "The letter sent to Tovino's daughter went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20317/the-letter-sent-to-tovinos-daughter-went-viral"
published_at: "2022-01-11T19:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd8d4b5f4d4_tovinothomas.jpg"
keywords: []
---

# ടൊവിനോ മകൾക്ക് അയച്ച കത്ത് വൈറൽ ആകുന്നു 

> **Lead Summary:** ** ലോ**കത്ത് നമ്മൾ ആ​​ഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് നടൻ‌ ടൊവിനോ തോമസ്.കഠിന പ്രയത്നവും ആത്മവിശ്വാസവും മാത്രമുണ്ടെങ്കിൽ ഒരു മനുഷ്യന് ഈ ലോകത്ത് അവൻ ആ​​ഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ സാധിക്കുമെന്ന് ടോവിനോ വിശ്വസിക്കുന്നു.

## Article Content

** ലോ**കത്ത് നമ്മൾ ആ​​ഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ് നടൻ‌ ടൊവിനോ തോമസ്.കഠിന പ്രയത്നവും ആത്മവിശ്വാസവും മാത്രമുണ്ടെങ്കിൽ ഒരു മനുഷ്യന് ഈ ലോകത്ത് അവൻ ആ​​ഗ്രഹിക്കുന്നതെല്ലാം ചെയ്യാൻ സാധിക്കുമെന്ന് ടോവിനോ വിശ്വസിക്കുന്നു.

മിന്നൽ മുരളി എന്ന സിനിമ ഇറങ്ങിയ ശേഷം ലോകത്താകമാനം ടൊവിനോ എന്ന നടന് ആരാധകരുണ്ടായിട്ടുണ്ട് കേരളമെന്ന ചെറിയ സംസ്ഥാനത്ത് വളരെ ചുരുങ്ങിയ ചിലവിൽ പിറവികൊണ്ട മിന്നൽ മുരളി ഇന്ന് ആരാധകരെല്ലാം നെഞ്ചിലേറ്റി കഴിഞ്ഞു.

മിന്നൽ മുരളിയുടെ വിജയത്തിന് ശേഷം ടൊവിനോ പങ്കുവെച്ച പഴയൊരു കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. താരത്തിന്റെ മൂത്ത മകൾ ഇസയുടെ ആറാം പിറന്നാളാണ് ഇന്ന്. മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഹൃദയ സ്പർശിയായ കുറിപ്പാണ് ടൊവിനോ പങ്കുവെച്ചത്. തടാകത്തിന്റെ മധ്യത്തിൽ അപ്പനൊപ്പം ചിരിയോടെ നിൽക്കുന്ന ഇസയുടെ വീഡിയോയും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്.

***

ടോവിനോയുടെ വൈറല്‍ കത്ത്**

'ഇസാ... രണ്ടാമതൊന്ന് ആലോചിക്കാതെ എന്നോടൊപ്പം എല്ലാ ഭ്രാന്തൻ സാഹസങ്ങളിലും കൂട്ടുവരുന്നതിന് നന്ദി. അപ്പ ചെയ്യുന്നതെല്ലാം നീ ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുമ്പോൾ എന്റെ ഹൃദയം നിറയുന്നു. നീ അറിയണം... അപ്പ ചെയ്യുന്നതും അതിൽ കൂടുതലും നിനക്ക് ചെയ്യാൻ കഴിയുമെന്ന്. *

*എന്റെ ക്രൈം പാർട്ണറാണ് നീ... ഒരു അഭിനേതാവ് എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം നിന്റെ അപ്പയായിരിക്കുക എന്നതാണ്. ഞാൻ ലോകത്തിലെ എല്ലാ ശക്തികളുമുള്ള ഒരു സൂപ്പർ ഹീറോ ആണെന്നാണ് നീ ഇപ്പോൾ വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം.*

*പക്ഷേ ഞാൻ അത്ര ശക്തനല്ലെന്ന് നീ ഉടൻ മനസിലാക്കും. ഈ ലോകത്ത് നിർഭയയും സ്വതന്ത്രവും ശക്തവുമായ ഒരു സ്ത്രീയായി നീ വളരുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. നീ എല്ലായ്പ്പോഴും നിന്റെ തല ഉയർത്തിപ്പിടിക്കുകയും ശരിയായതിന് വേണ്ടി നിലകൊള്ളുകയും ചെയ്യും. ഈ ലോകത്തെ നിനക്ക് വളരാനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ എനിക്ക് കഴിഞ്ഞേക്കാം അല്ലെങ്കിൽ കഴിഞ്ഞേക്കില്ല. *

*പക്ഷേ ഞാൻ തീർച്ചയായും ശ്രമിക്കും. നിന്റെ ഏറ്റവും സുന്ദരവും ആത്മവിശ്വാസമുള്ളതുമായ പതിപ്പായി നീ വളരുമെന്നത് ഞാൻ ഉറപ്പാക്കും. നീ നിന്റെ സ്വന്തം സൂപ്പർഹീറോ ആകുമെന്ന്...' *

ഇസയെ കൂടാതെ ഒരു മകൻ കൂടിയുണ്ട് ടൊവിനോ-ലിഡിയ ദമ്പതികൾക്ക്. തഹാൻ ടൊവിനോ എന്നാണ് മകന് ടൊവിനോ പേര് നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/20317/the-letter-sent-to-tovinos-daughter-went-viral)