---
title: " #Naslen  |ഇത് അയാളുടെ കാലമല്ലേ..; നസ്ലെൻ നായകനായി മറ്റൊരു ചിത്രം കൂടി, സംവിധാനം അഭിനവ് സുന്ദർ നായക് "
english_title: "  #Another #film   #Naslen  #lead #directed   #AbhinavSundar  "
publisher: "moviemax.in"
canonical_url: "https://moviemax.in/news/203167/another-film-naslen-lead-directed-abhinavsundar"
published_at: "2024-05-05T09:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66370282f1776_nelsan.jpg"
keywords: []
---

#  #Naslen  |ഇത് അയാളുടെ കാലമല്ലേ..; നസ്ലെൻ നായകനായി മറ്റൊരു ചിത്രം കൂടി, സംവിധാനം അഭിനവ് സുന്ദർ നായക് 

> **Lead Summary:** ****പ്രേമലു തരംഗത്തിനു ശേഷം നെൽസൺ നായകൻ ആകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്ലെൻ നായകനായി എത്തുക. 'മോളിവുഡ് ടൈംസ്' എന്നാണ് ചിത്രത്തിന്റെ പേര്.

## Article Content

****പ്രേമലു തരംഗത്തിനു ശേഷം നെൽസൺ നായകൻ ആകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നസ്ലെൻ നായകനായി എത്തുക. 'മോളിവുഡ് ടൈംസ്' എന്നാണ് ചിത്രത്തിന്റെ പേര്.

'എ ഹേറ്റ് ലെറ്റർ ടു സിനിമ' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. 'മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്.

വിജയ ചിത്രങ്ങൾ സമ്മാനിക്കുന്ന ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനുമായി കൈകോർത്താണ് അഭിനവ് സുന്ദർ നായക് തന്റെ രണ്ടാം സിനിമ ഒരുക്കുന്നത്. ഈ സിനിമ ഒട്ടും തന്നെ സാങ്കൽപ്പികമല്ല.

ഇതിൽ കാണാൻ പോകുന്നതെല്ലാം നിജം എന്നാണ് ടൈറ്റിൽ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ക്യാപ്ഷൻ. എന്തായാലും കോമഡിക്കും പ്രധാന്യം നൽകി കൊണ്ടുള്ളതാരും സിനിമ എന്നാണ് വിലയിരുത്തലുകൾ. 'പ്രേമലു' എന്ന വമ്പൻ വിജയചിത്രത്തിന് ശേഷം നസ്ലിൻ അഭിനയിക്കുന്ന സിനിമയാണ് 'മോളിവുഡ് ടൈംസ്'.

മലയാളത്തിലെ മികച്ച സംവിധായകൻ, നായകൻ, നിർമ്മാതാവ്, ബാനർ എന്നീ നിലകളിൽ എല്ലാം വമ്പൻ ക്രൂ അണിനിരക്കുന്ന സിനിമയുടെ മറ്റ് വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. അതേസമയം, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്നൊരു സിനിമയും നസ്ലെന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. നസ്ലെന് ഒപ്പം ഗണപതിയും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമ മെയ് രണ്ട് മുതൽ ആരംഭിച്ചിരുന്നു.

അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിശാന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയ്ക്ക് ഇതുവരെ പേര് നൽകിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/203167/another-film-naslen-lead-directed-abhinavsundar)