---
title: "#abhishekjayadeep | എന്നും നിന്നോടൊപ്പം..; അഭിഷേകിന്റെ സെക്ഷ്വാലിറ്റി അം​ഗീകരിച്ച് അച്ഛൻ, മനംനിറഞ്ഞ് ബി​ഗ് ബോസ് താരം"
english_title: "#biggboss #malayalam #season #6 #evicted #contestant #abhishekjayadeep #says #his #father #accepted #his #sexuality"
publisher: "moviemax.in"
canonical_url: "https://moviemax.in/news/203099/biggboss-malayalam-season-6-evicted-contestant-abhishekjayadeep-says-his-father-accepted-his-sexuality"
published_at: "2024-05-04T19:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6636408d0896d_abhi.jpg"
keywords: []
---

# #abhishekjayadeep | എന്നും നിന്നോടൊപ്പം..; അഭിഷേകിന്റെ സെക്ഷ്വാലിറ്റി അം​ഗീകരിച്ച് അച്ഛൻ, മനംനിറഞ്ഞ് ബി​ഗ് ബോസ് താരം

> **Lead Summary:** **ബി​ഗ് **ബോസ് മലയാളം സീസൺ ആറ് അൻപത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും ബി​ഗ് ബോസ് വീട്ടിൽ എത്തി. പലരും പുറത്തേക്ക് പോയി. പുറത്തേക്ക് പോയ കൂട്ടത്തിൽ ജനശ്രദ്ധനേടിയ ചില മത്സരാർത്ഥികളും ഉണ്ട്.

## Article Content

**ബി​ഗ് **ബോസ് മലയാളം സീസൺ ആറ് അൻപത് ദിവസങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും ബി​ഗ് ബോസ് വീട്ടിൽ എത്തി. പലരും പുറത്തേക്ക് പോയി. പുറത്തേക്ക് പോയ കൂട്ടത്തിൽ ജനശ്രദ്ധനേടിയ ചില മത്സരാർത്ഥികളും ഉണ്ട്.

അക്കൂട്ടത്തിൽ പ്രധാനിയാണ് അഭിഷേക് ജയ്ദീപ്. ഇപ്പോൾ പുറത്തു പോകേണ്ടിയിരുന്നില്ല എന്ന് പ്രേക്ഷകർ പറഞ്ഞ വൈൽഡ് കാർഡ് എൻട്രിയായിരുന്നു അഭിഷേക്. എന്നാൽ വോട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾക്ക് ഷോ വിടേണ്ടി വന്നു.

മിസ്റ്റർ ​ഗേ ഇന്ത്യ ഐഡിയയുടെ റണ്ണറപ്പ് ആയിരുന്നു അഭിഷേക്. തന്റെ സെക്ഷ്വാലിറ്റി എന്താണ് എന്ന് അച്ഛനെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു അഭി ബി​ഗ് ബോസിൽ എത്തിയത്. ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തായെങ്കിലും അച്ഛൻ തന്നെ അം​ഗീകരിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് അഭിഷേക് ഇപ്പോൾ.

അച്ഛൻ അയച്ച മെസേജിനൊപ്പം ആണ് അഭിഷേക് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 'അച്ഛൻ എനിക്ക് ഇന്ന് അയച്ച മെസേജ്. ബി​ഗ് ബോസ് കൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം', എന്നായിരുന്നു മെസേജിനൊപ്പം അഭിഷേക് കുറിച്ചത്.

'നീ ജീവിതത്തില്‍ തിരഞ്ഞെടുത്ത വഴികളിലൊന്നും എനിക്ക് യാതൊരു എതിര്പ്പുമില്ല..നീ എന്‍റെ മകന്‍ എന്ന നിലയില്‍ ഞാന്‍ എന്നും നിന്നോടൊപ്പം ഉണ്ടാകും. നിന്‍റെ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും എന്‍റെയും കൂടിയാണ്. എനിക്ക് നിന്നോട് സംസാരിക്കണമെന്നും കാണണം എന്നുമുണ്ട്', എന്നാണ് അച്ഛന്റെ വാക്കുകൾ.

'ഒന്നിനെക്കുറിച്ച് ഓർത്തും നീ വിഷമിക്കണ്ട.. എൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം നിന്നോട് വലിയ ബഹുമാനമാണ്. ഞാൻ എപ്പോഴും നിനക്കൊപ്പം ഉണ്ടാകും. ഞാൻ എപ്പോഴും നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഉണ്ടാകും', എന്നും അഭിഷേകിന്റെ അച്ഛൻ കുറിക്കുന്നുണ്ട്. അഭിയുടെ പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പേരാണ് ഇദ്ദേഹത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് കമന്റ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/203099/biggboss-malayalam-season-6-evicted-contestant-abhishekjayadeep-says-his-father-accepted-his-sexuality)