#santhiviladinesh | അന്ന് ദിലീപ് വീട്ടിലെത്തിയപ്പോൾ മഞ്ജു ദേഷ്യപ്പെട്ടു; കല്യാണം കഴിഞ്ഞപ്പോൾ എല്ലാവരും എതിരെ; ദിലീപ് പറഞ്ഞത്

#santhiviladinesh | അന്ന് ദിലീപ് വീട്ടിലെത്തിയപ്പോൾ മഞ്ജു ദേഷ്യപ്പെട്ടു; കല്യാണം കഴിഞ്ഞപ്പോൾ എല്ലാവരും എതിരെ; ദിലീപ് പറഞ്ഞത്
2024-05-04T17:21:00 | By Athira V

നടൻ ദിലീപിന് വേണ്ടി നിരന്തരം സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. ദിലീപ് ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്ന് പോകവെ നടനെ പിന്തുണച്ച് കൊണ്ട് ശാന്തിവിള ദിനേശ് രം​ഗത്തുണ്ട്. കേസിനും വിവാദങ്ങൾക്കുമിടയിലും ദിലീപ് സിനിമാ രം​ഗത്ത് സജീവമാണ്. കരിയറിനൊപ്പം തന്നെ ദിലീപിന്റെ വ്യക്തി ജീവിതവും വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. സിനിമയേക്കാൾ സംഭവ ബഹുലമാണ് നടന്റെ ജീവിതമെന്ന് അഭിപ്രായമുണ്ട്.

മുൻ ഭാര്യ മഞ്ജു വാര്യരുമായുള്ള വേർപിരിയലും കാവ്യ മാധവനെ വിവാഹം ചെയ്തതും സിനിമാ ലോകത്തുണ്ടാക്കിയ സംസാരം ചെറുതല്ല. ദിലീപും മഞ്ജുവും വിവാഹിതരായിരുന്ന കാലത്ത് ദിലീപ് വനിതയ്ക്ക് വേണ്ടി നൽകിയ ഒരു അഭിമുഖത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. അഭിമുഖത്തിൽ ദിലീപ് നടത്തിയ ചില പരാമർശങ്ങളെക്കുറിച്ചാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്. ദിലീപിന്റെ അടുത്ത സുഹൃത്തും ജേഷ്ഠ സഹോദരനെ പോലെ സ്നേഹിച്ചിരുന്ന നട‌നുമായിരുന്നു എൻഎഫ് വർ​ഗീസ്.

ദിലീപ് യൂറോപ്പിൽ പോയ സമയത്താണ് ദിനേശ് പണിക്കരുമായുള്ള ചെക്ക് കേസ് വരുന്നത്. ഇതറിഞ്ഞ വർ​ഗീസ് ചേട്ടൻ മഞ്ജുവിനെ വിളിച്ച് എന്തിനാണ് ദിലീപ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ച് വഴക്ക് പറഞ്ഞു.

വർ​ഗീസ് ചേ‌ട്ടന് ഒരു പ്രശ്നവും ഇല്ല, വർ​ഗീസ് ചേട്ടൻ എല്ലാവരിൽ നിന്നും കറക്ടായി പണം വാങ്ങുന്ന ആളാണ്. എനിക്ക് കിട്ടാനുള്ള കാശാണിത്, അതിനാലാണ് ഞാൻ കേസ് കൊടുത്തതെന്ന് താൻ മഞ്ജുവിനോ‌ട് പറഞ്ഞെന്നും ദിലീപ് അഭിമുഖത്തിൽ വ്യക്തമാക്കിയെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

ദിലീപ് പിന്നീട് അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ഇദ്ദേഹം സംസാരിച്ചു. തന്നെ (ദിലീപിനെ) വിളിക്കാൻ പറയാൻ മഞ്ജുവിനോട് അദ്ദേഹം ഏൽപ്പിച്ചിരുന്നു. ഞാൻ വിളിച്ചില്ല. ഒരു ദിവസം കഴിഞ്ഞ് ഞാൻ വീട്ടിൽ ചെന്നപ്പോൾ മഞ്ജു എന്നോട് ദേഷ്യപ്പെട്ടു. വർ​ഗീസ് ചേട്ടൻ വിളിച്ചിരുന്നു, നിങ്ങൾ അങ്ങോട്ട് വിളിക്കാത്തതിൽ സങ്കടപ്പെട്ടെന്ന് പറഞ്ഞു. ഒരു ദിവസം കൂടി സങ്കടപ്പെ‌ടട്ടെ എന്നിട്ട് വിളിക്കാമെന്ന് ഞാൻ. സംവിധായകൻ കമലിന്റെ ലൊക്കേഷനിൽ വെച്ചാണ് എൻഎഫ് വർ​ഗീസ് ആശുപത്രിയിലായത് അറിയുന്നത്.

ഷൂട്ട് നിർത്തി വെച്ച് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചു. തനിക്ക് വലിയ ഷോക്കായിരുന്നു അതെന്ന് ദിലീപ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ദിലീപിന്റെ ഭാ​ഗ്യം തുടങ്ങിയത് വിവാഹ ശേഷമാണോയെന്ന ചോദ്യത്തിനും അന്ന് ദിലീപ് മറുപടി നൽകി. വിവാഹ ശേഷം തന്നെയാണ് തന്റെ സൗഭാ​ഗ്യങ്ങളെല്ലാം ഉണ്ടായത്. പഞ്ചാബി ഹൗസ് എന്ന സിനിമ താൻ കല്യാണം കഴിക്കുമ്പോൾ നന്നായി ഓടിക്കൊണ്ടിരിക്കുകയാണ്.

ആ സിനിമ ഹിറ്റായ ശേഷമായിരുന്നു കല്യാണം. കല്യാണം കഴിഞ്ഞതോടെ ഞാൻ സീരിയസായി. കാരണം അവൾ അത്ര നല്ല സ്ഥിതിയിൽ നിൽക്കുമ്പോഴാണ് എന്റെ കൂടെ വന്നത്. അവൾ തെരഞ്ഞെടുത്ത വഴി തെറ്റായിരുന്നെന്ന് ആരെക്കൊണ്ടും പറയിക്കരുത്. കല്യാണം കഴിഞ്ഞ ശേഷം ഒഴുക്കിനെതിരെ നീന്തലായിരുന്നു, കാരണം എല്ലാവരും തനിക്കെതിരയായിരുന്നെന്ന് ദിലീപ് അഭിമുഖത്തിൽ പറഞ്ഞെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

മഞ്ജുവിനോട് ഡാൻസ് സ്കൂൾ തു‌ടങ്ങിക്കൂടേ എന്ന് ചോദിച്ചപ്പോൾ താനൊരു പെർഫോമറാണ് ക്രിയേറ്റല്ലെന്നാണ് മഞ്ജു നൽകിയ മറുപടിയെന്നും ദിലീപ് പറഞ്ഞതായി ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി. ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് ശാന്തിവിള ദിനേശ് ഇക്കാര്യങ്ങൾ സംസാരിച്ചത്. എംഎസ് ദിലീപ് എന്ന മാധ്യമപ്രവർത്തകനാണ് വർഷങ്ങൾക്ക് മുമ്പ് ഈ അഭിമുഖമെടുത്തതെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്.

Content Highlight: #dileep #opened #up #about #his #married #life #manjuwarrier #santhiviladinesh

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup