---
title: "യുവം ഫെബ്രുവരി 12ന് പ്രേക്ഷകരിലേക്കെത്തും"
english_title: "Yuvam will hit the screens on February 12"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2029/yuvam-will-hit-the-screens-on-february-12"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60065f8c57b3b_yuvam.jpg"
keywords: []
---

# യുവം ഫെബ്രുവരി 12ന് പ്രേക്ഷകരിലേക്കെത്തും

> **Lead Summary:** ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അമിത്തിൻ്റെ യുവം ഒടുവിൽ ഫെബ്രുവരി 12ന് പ്രേക്ഷകരിലേക്കെത്തും. ലോക്ക് ഡൌൺ സമയത്ത് പുറത്തിറങ്ങിയ ടീസർ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പിങ്കു പീറ്ററാണ് വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിക്കുന്ന യുവം സംവിധാനം ചെയ്യുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് തന്നെ ഏറെ വേറിട്ടതാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അമിത്തിൻ്റെ യുവം ഒടുവിൽ ഫെബ്രുവരി 12ന് പ്രേക്ഷകരിലേക്കെത്തും. ലോക്ക് ഡൌൺ സമയത്ത് പുറത്തിറങ്ങിയ ടീസർ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പിങ്കു പീറ്ററാണ് വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിക്കുന്ന യുവം സംവിധാനം ചെയ്യുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് തന്നെ ഏറെ വേറിട്ടതാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

ചിത്രത്തിൽ അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ്. ബി കെ ഹരിനാരായണൻ ആണ് ചിത്രത്തിലെ ഗാനങ്ങളുടെ രചയിതാവ്. ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/2029/yuvam-will-hit-the-screens-on-february-12)