---
title: "ശ്രീലങ്കന്‍ ദിനങ്ങള്‍ വൈറലായി നടിയുടെ ഫോട്ടോസ്‌ "
english_title: "Sri Lankan days viral photos of actress‌"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2021/sri-lankan-days-viral-photos-of-actress"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60051831075c8_baavana.jpg"
keywords: []
---

# ശ്രീലങ്കന്‍ ദിനങ്ങള്‍ വൈറലായി നടിയുടെ ഫോട്ടോസ്‌ 

> **Lead Summary:** പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് ഭാവന സജീവമാണ്. ഭാവനയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശ്രീലങ്കയില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് നടി തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ശ്രീലങ്കയെ ഇഷ്ടപ്പെടുന്നുവെന്നും ശ്രീലങ്കന്‍ ദിനങ്ങളെ ഈ ചിത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഹാഷ്ടാഗുകളിലൂടെ നടി പറയുന്നു.

## Article Content

പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെച്ച് ഭാവന സജീവമാണ്. ഭാവനയുടെതായി വന്ന പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശ്രീലങ്കയില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് നടി തന്‌റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ശ്രീലങ്കയെ ഇഷ്ടപ്പെടുന്നുവെന്നും ശ്രീലങ്കന്‍ ദിനങ്ങളെ ഈ ചിത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഹാഷ്ടാഗുകളിലൂടെ നടി പറയുന്നു.

         

മലയാളത്തിലേക്കുള്ള നടി  ഭാവനയുടെ തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.വിവാഹ ശേഷം കന്നഡ ഇന്‍ഡസ്ട്രിയിലാണ് ഭാവന കൂടുതല്‍ സജീവമായിരുന്നത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു താരം. മലയാളത്തില്‍ പൃഥ്വിരാജിന്റെ ആദം ജോണിലാണ് ഭാവന ഒടുവില്‍ അഭിനയിച്ചത്. 

 ഭാവനയുടെ പുതിയ ചിത്രത്തിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. സുഹൃത്തും നടിയുമായ ഷഫ്‌ന അടക്കമുളളവര്‍ ഭാവനയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നു. അതേസമയം കന്നഡത്തില്‍ 96ന്റെ റീമേക്കായ 99 ആണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയത്. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷായിരുന്നു ചിത്രത്തില്‍ നായകനായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2021/sri-lankan-days-viral-photos-of-actress)