---
title: "ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും "
english_title: "Mammootty and Mohanlal support the attacked actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20206/mammootty-and-mohanlal-support-the-attacked-actress"
published_at: "2022-01-11T08:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dcf85f463c0_mohanlal.jpg"
keywords: []
---

# ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും 

> **Lead Summary:** **കൊച്ചി : **നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നതിന് പിറകേ സമൂഹമാദ്ധ്യമത്തിൽ ഇരയായ നടി പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിനു പിന്തുണയുമായി പൃഥ്വിരാജ് ഉൾപ്പെടെ നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ തന്നെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

## Article Content

**കൊച്ചി : **നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നതിന് പിറകേ സമൂഹമാദ്ധ്യമത്തിൽ ഇരയായ നടി പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിനു പിന്തുണയുമായി പൃഥ്വിരാജ് ഉൾപ്പെടെ നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോൾ മലയാള സിനിമയിലെ തന്നെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും നടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

ഒപ്പമുണ്ട് എന്ന അടിക്കുറിപ്പോടെ മമ്മൂട്ടി നടിയുടെ പോസ്റ്റ് പങ്കുവെച്ചപ്പോൾ ആദരവെന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയായിട്ടാണ് ഇരുവരും പിന്തുണ നൽകുന്നത്.

പൃഥ്വിരാജ്, റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, പാർവതി, നിമിഷ സജയൻ എന്നിങ്ങനെ പ്രമുഖ താരങ്ങൾ പോസ്‌റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്‌റ്റിൽ നടി തന്റെ അഞ്ച് വർഷത്തെ ജീവിതം പ്രതിപാദിക്കുകയാണ്. അഞ്ച് വർഷമായി തന്റെ പേരും വ്യക്തിത്വവും തനിക്ക് നേരെയുണ്ടായ അതിക്രമത്തിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്‌തില്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്‌ദയാക്കാനും ഒറ്റപ്പെടുത്താനും ശ്രമം നടന്നതായി നടി പറയുന്നു. അപ്പോഴെല്ലാം നിശബ്‌ദത ഭേദിച്ച് തനിക്ക് വേണ്ടി ചിലർ സംസാരിക്കാൻ മുന്നോട്ടുവന്നു. ഇന്ന് തനിക്കുവേണ്ടി ഇത്രയധികം ശബ്‌ദങ്ങൾ കേൾക്കുമ്പോൾ താൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നതായും നടി പറയുന്നു. ഇങ്ങനെയൊരനുഭവം ആർക്കും ഉണ്ടാകാതിരിക്കാൻ യാത്ര തുടരുമെന്നും സ്നേഹത്തിന് നന്ദിയുണ്ടെന്നുമാണ് നടി കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/20206/mammootty-and-mohanlal-support-the-attacked-actress)