---
title: "#GopikaAnil | 'എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്'; ഗോപികയെ ട്രോളി ജിപി"
english_title: "#special #gift #Gopika #fans #Gopika #carted #GP"
publisher: "moviemax.in"
canonical_url: "https://moviemax.in/news/201727/special-gift-gopika-fans-gopika-carted-gp"
published_at: "2024-04-28T12:58:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662dfb401d1a3_gopika.jpg"
keywords: []
---

# #GopikaAnil | 'എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്'; ഗോപികയെ ട്രോളി ജിപി

> **Lead Summary:** ഒരിക്കലും ഒന്നുചേരുമെന്ന് പ്രതീക്ഷിക്കാത്ത രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തുവെന്ന് അറിയുന്നത് വലിയ സർപ്രൈസാണ്. അതുകൊണ്ട് തന്നെ അത്തരമൊരു ഞെട്ടലാണ് മിനിസ്ക്രീൻ താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ പ്രേക്ഷകർക്കുണ്ടായത്.

## Article Content

ഒരിക്കലും ഒന്നുചേരുമെന്ന് പ്രതീക്ഷിക്കാത്ത രണ്ടുപേർ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുത്തുവെന്ന് അറിയുന്നത് വലിയ സർപ്രൈസാണ്. അതുകൊണ്ട് തന്നെ അത്തരമൊരു ഞെട്ടലാണ് മിനിസ്ക്രീൻ താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ പ്രേക്ഷകർക്കുണ്ടായത്.

ഇപ്പോഴിതാ ഗോപികയുടെ പിറന്നാൾ ദിനത്തിൽ ശരിക്കും ഗോപികയുടെ സ്വഭാവം എന്താണ്, എങ്ങനെയാണ് എന്ന് വ്യക്തമായി കാണിച്ചുതരുന്ന ഒരു രസകരമായ റീലാണ് ജിപി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്.

ഇത് കാണാന്‍ ആരും മറക്കരുത് എന്ന് അടുത്ത പോസ്റ്റില്‍ ജിപി വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. 'എല്ലാ ഗോപിക അനില്‍ ആരാധകര്‍ക്കും ഉള്ള ഒരു സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണിത്.

നിങ്ങളുടെ ഗോപിക ചേച്ചി വളരെ ശാന്തയും, സംയമനം പാലിക്കുകയും ചെയ്യുന്ന, പക്വതയും ഗൗരവുമുള്ള വ്യക്തിയാണ് എന്ന് നിങ്ങളെ എല്ലാവരെയും ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രം' എന്നാണ് വീഡിയോയ്ക്ക് ജിപി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

ആ വീഡിയോ കണ്ടാല്‍ മാത്രമേ ഗോപികയുടെ പക്വത ശരിക്കും ആരാധകര്‍ക്ക് ബോധ്യമാവൂ എന്നാണ് ജിപി പറയുന്നത്.

എന്നാല്‍ മറ്റ് രണ്ട് പോസ്റ്റുകളില്‍, തന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക് ഗോവിന്ദ് പദ്മസൂര്യ വളരെ മനോഹരമായ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

'മറ്റൊരു വീക്ഷണത്തില്‍ എനിക്ക് ജീവിതത്തെ കാണിച്ചു തന്നതിന് നിന്നെ ഞാൻ ആലിംഗനം ചെയ്യുകയാണ്. നിന്റെ തമാശകള്‍ക്കും വഴക്കുകള്‍ക്കും പരിചരണത്തിനും സന്തോഷത്തിനും എല്ലാം പ്രത്യേക നന്ദി.

എന്റെ സന്തോഷമുള്ള ജീവിതം കൂടുതല്‍ സന്തോഷമാക്കി മാറ്റിയതിന് കൂടുതല്‍ ഇറുക്കിപ്പിടിച്ച ആലിംഗനം ചെയ്യുകയാണ്' എന്നാണ് ഗോവിന്ദ് പദ്മസൂര്യ കുറിച്ചത്.

'ഞാന്‍ എപ്പോഴും എന്റെ തിരക്കുകളില്‍ മുഴുകിയിരിക്കുകയാണെന്ന് തോന്നാം, എന്നാല്‍ എന്റെ ഒരു കൈ എപ്പോഴും നിനക്കൊപ്പമുണ്ട്' എന്ന് മറ്റൊരു മനോഹര ചിത്രത്തിനൊപ്പം ജിപി കുറിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/201727/special-gift-gopika-fans-gopika-carted-gp)