#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍
Apr 27, 2024 09:53 PM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ 6 എട്ടാം വാരത്തിലേക്ക് പ്രവേശിക്കവെ മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസിന്‍റെ സര്‍പ്രൈസ്. മുഖംമൂടി ധരിച്ച ഒരാളെ കണ്‍ഫെഷന്‍ റൂം വഴി ഹൗസിലേക്ക് എത്തിക്കുകയായിരുന്നു ബിഗ് ബോസ്.

മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ജിന്‍റോയാണ് കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിയത്. ആരുടെയെങ്കിലും തോളില്‍ ചാരി കരയാനോ സ്വന്തം വിഷമങ്ങള്‍ പറയാനോ താല്‍പര്യമുണ്ടെങ്കില്‍ കണ്‍ഫെഷന്‍ റൂമിലേക്ക് പോകാമെന്ന് ജിന്‍റോയോട് മോഹന്‍ലാല്‍ പറയുകയായിരുന്നു.

ഇതുപ്രകാരം കണ്‍ഫെഷന്‍ റൂമിലെത്തിയ ജിന്‍റോയ്ക്ക് മുഖംമൂടി ധരിച്ച് ഇരിക്കുന്ന ഒരാളെയാണ് കാണാനായത്. കണ്‍ഫെഷന്‍ റൂമിലെ രംഗം മോഹന്‍ലാലും മറ്റ് മത്സരാര്‍ഥികളും ലൈവ് ആയി കാണുന്നുണ്ടായിരുന്നു.

ഗെയിമിലെ തന്‍റെ ഫിലോസഫിയെക്കുറിച്ച് സംസാരിച്ചുതുടങ്ങിയ ജിന്‍റോയോട് ബാക്കി കാര്യങ്ങള്‍ പറയാന്‍ പിന്നീട് അവസരം തരാമെന്ന് ബിഗ് ബോസ് പറയുകയായിരുന്നു.

പിന്നാലെ ജിന്‍റോയുടെ കൈ പിടിച്ച് മുഖംമൂടി ധരിച്ചയാള്‍ ഹാളിലേക്ക് നടന്നു. വരുന്നത് രതീഷ് ആയിരിക്കുമെന്ന് കണ്‍ഫെഷന്‍ റൂമില്‍ വച്ച് കണ്ടപ്പോള്‍ ശരണ്യ ഒപ്പമുള്ളവരോട് പറഞ്ഞു. എന്നാല്‍ വരുന്നയാളുടെ ബോഡി ലാംഗ്വേജ് കണ്ട് അത് സുരേഷ് മേനോന്‍ ആയിരിക്കുമെന്ന് ഭൂരിഭാഗം പേരും പറഞ്ഞു.

സ്ക്രീനിന് മുന്നില്‍ വന്ന് നില്‍ക്കവെ ജിന്‍റോയോട് ഇരുന്നോളാന്‍ പറഞ്ഞ മോഹന്‍ലാല്‍ വന്നയാളോച് മുഖംമൂടി മാറ്റാന്‍ ആവശ്യപ്പെട്ടു. ശരണ്യ പ്രവചിച്ചതുപോലെ രതീഷ് കുമാര്‍ തന്നെയായിരുന്നു ഇത്.

രണ്ട്, മൂന്ന് ദിനങ്ങള്‍ രതീഷ് ഇവിടെ ഉണ്ടായിരിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. പുറത്തെ കാര്യങ്ങള്‍ ഒന്നും പറയരുതെന്നും അതേക്കുറിച്ച് മത്സരാര്‍ഥികള്‍ ചോദിക്കരുതെന്നും മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കി.

പതിവുപോലെ ഒരു പാട്ട് പാടിക്കൊണ്ട് ആഘോഷത്തോടെയാണ് രതീഷ് കുമാര്‍ ബിഗ് ബോസിലേക്കുള്ള തന്‍റെ രണ്ടാം വരവ് ആഘോഷിച്ചത്.

#surprise #house #BiggBoss #Mohanlal #three #days

Next TV

Related Stories
#BiggBoss |'എനിക്കൊരു രസം..'; ബിഗ് ബോസിലേക്ക് വീണ്ടും വരാനുള്ള കാരണം പറഞ്ഞ് സാബു, ഒപ്പം ഉപദേശവും

May 9, 2024 10:21 PM

#BiggBoss |'എനിക്കൊരു രസം..'; ബിഗ് ബോസിലേക്ക് വീണ്ടും വരാനുള്ള കാരണം പറഞ്ഞ് സാബു, ഒപ്പം ഉപദേശവും

നിങ്ങള്‍ക്ക് എന്തൊക്കെ സംഭവിക്കാം എന്നുള്ളതും എനിക്ക് ഏകദേശ ധാരണയുണ്ട്....

Read More >>
#BiggBoss |ആണായിരുന്നുവെങ്കില്‍ ജാസ്മിന്‍ ഈ സീസണിലെ രാജാവ് ആയേനെ; ഈ വെറുപ്പ് അര്‍ഹിക്കുന്നില്ല

May 7, 2024 03:44 PM

#BiggBoss |ആണായിരുന്നുവെങ്കില്‍ ജാസ്മിന്‍ ഈ സീസണിലെ രാജാവ് ആയേനെ; ഈ വെറുപ്പ് അര്‍ഹിക്കുന്നില്ല

ഇതിനിടെ ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഗ്രൂപ്പില്‍ പങ്കുവച്ചൊരു കുറിപ്പാണ് ശ്രദ്ധ...

Read More >>
#gabri | ഗേൾ ഫ്രണ്ടിന് ഉമ്മ കൊടുക്കില്ലേ? കൈപിടിക്കുന്നത് തെറ്റോ? അതെങ്ങനെ അശ്ലീലമാകും? ചോദ്യങ്ങളുമായി ​ഗബ്രി

May 5, 2024 04:22 PM

#gabri | ഗേൾ ഫ്രണ്ടിന് ഉമ്മ കൊടുക്കില്ലേ? കൈപിടിക്കുന്നത് തെറ്റോ? അതെങ്ങനെ അശ്ലീലമാകും? ചോദ്യങ്ങളുമായി ​ഗബ്രി

കഴിഞ്ഞ ദിവസം വരെയും അങ്ങനെ ആയിരുന്നു. എന്നാൽ ഇന്നലെ ​ഗബ്രി ബി​ഗ് ബോസിൽ നിന്നും എവിക്ട്...

Read More >>
#jasmin |'നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലർ പശ്ചാത്തപിക്കുന്ന സമയം നിങ്ങളുടെ ജീവിതത്തിൽ വരും'; അഫ്സലിന്റെ കുറിപ്പ്!

May 5, 2024 04:22 PM

#jasmin |'നിങ്ങളോട് മോശമായി പെരുമാറിയതിന് ചിലർ പശ്ചാത്തപിക്കുന്ന സമയം നിങ്ങളുടെ ജീവിതത്തിൽ വരും'; അഫ്സലിന്റെ കുറിപ്പ്!

മറ്റൊരു യുവാവുമായി വിവാഹനിശ്ചയം കഴിഞ്ഞിട്ടും ​ഗബ്രിയുമായി പലപ്പോഴും അതിരുവിട്ടുള്ള പെരുമാറ്റം ജാസ്മിൻ...

Read More >>
#gabri |പ്രണയമൊന്നും അല്ല ചേട്ടാ.., ഒന്നും പറയാനുള്ള മാനസികാവസ്ഥയിലല്ല; നാട്ടിലെത്തിയ ​ഗബ്രി പറയുന്നു

May 5, 2024 01:22 PM

#gabri |പ്രണയമൊന്നും അല്ല ചേട്ടാ.., ഒന്നും പറയാനുള്ള മാനസികാവസ്ഥയിലല്ല; നാട്ടിലെത്തിയ ​ഗബ്രി പറയുന്നു

പ്രേക്ഷക വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് ​ഗബ്രിയ്ക്ക് ബി​ഗ് ബോസിൽ നിന്നും പുറത്താകേണ്ടി വന്നത്....

Read More >>
Top Stories










News Roundup