---
title: "ഗോപിക 'നോ' പറഞ്ഞിരുന്നെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകുമായിരുന്നില്ല - ലാല്‍ ജോസ് "
english_title: "If Gopika had said 'no', the film would not have been complete - Lal Jose"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20162/if-gopika-had-said-no-the-film-would-not-have-been-complete-lal-jose"
published_at: "2022-01-10T20:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc4ae2e01c1_gopika.jpg"
keywords: []
---

# ഗോപിക 'നോ' പറഞ്ഞിരുന്നെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകുമായിരുന്നില്ല - ലാല്‍ ജോസ് 

> **Lead Summary:** **ലാ**ല്‍ ജോസിന്റെ ഒരു ഹിറ്റ് ചിത്രമായിരുന്നു ദിലീപും, ഗോപികയും പ്രധാന വേഷത്തില്‍ എത്തിയ ചാന്ത്‌പൊട്ട്. 2005ല്‍ പുറത്ത് ഇറങ്ങിയ സിനിമയിലെ ഗാനങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചാന്ത്പൊട്ട് ചിത്രത്തിലെ ഗോപികയുടെ പ്രകടനത്തെ കുറിച്ച്‌ ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്

## Article Content

**ലാ**ല്‍ ജോസിന്റെ ഒരു ഹിറ്റ് ചിത്രമായിരുന്നു ദിലീപും, ഗോപികയും പ്രധാന വേഷത്തില്‍ എത്തിയ ചാന്ത്‌പൊട്ട്. 2005ല്‍ പുറത്ത് ഇറങ്ങിയ സിനിമയിലെ ഗാനങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചാന്ത്പൊട്ട് ചിത്രത്തിലെ ഗോപികയുടെ പ്രകടനത്തെ കുറിച്ച്‌ ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്

. ചിത്രത്തില്‍ ചാന്ത് കുടഞ്ഞൊരു സൂര്യന്‍ മാനത്ത്… എന്ന ഗാനം ഗോപിക ചെയ്തതിനെ കുറിച്ചായിരുന്നു ലാല്‍ ജോസ് പറഞ്ഞത്. ഗോപികയെ കുറിച്ചും നടിയുടെ പ്രഫഷണലിസത്തെ കുറിച്ചുമാണ് സംവിധായകന്‍ എടുത്തുപറയുന്നത്.

** ലാല്‍ ജോസിന്റെ വാക്കുകള്‍ : **

'വളരെ പ്രെഫഷണലായ കുട്ടിയാണ് ഗോപിക. സിനിമയെ കുറിച്ച്‌ ഒരു കാര്യം പറഞ്ഞാല്‍ അസലായി മനസിലാക്കും. ചാന്ത്പൊട്ടില്‍ 'ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത്' എന്ന പാട്ട് രംഗം. അതിലാണ് പെണ്‍കുട്ടികളെ പോലെ നടന്ന രണ്ടു പേരില്‍ ഒരാള്‍ ആണാണെന്ന് തിരിച്ചറിയുന്നത്. ആ രംഗം ഗോപിക ചെയ്യുമോ എന്ന് പലര്‍ക്കും സംശയമായി. ഈ സീന്‍ മാറ്റാനാകില്ല. സിനിമയെ സംന്ധിച്ച്‌ അത് ഏറ്റവും നിര്‍ണ്ണായകമായ രംഗമാണ്. ഞാന്‍ ഗോപികയോട് പറഞ്ഞു.

' എന്‌റെ ഒരു സിനിമയിലും പരിധിവിട്ടുള്ള ഇന്റിമേന്‌റ് സീനുകള്‍ ഉണ്ടാവാറില്ല. പക്ഷെ ഈ സിനിമയില്‍ അങ്ങനെയൊരു സീന്‍ അത്യാവശ്യമാണ്. ഗോപിക അത് ചെയ്തില്ലെങ്കില്‍ സിനിമയെ മുഴുവന്‍ ബാധിക്കും' എന്ന്. തെല്ലും ആലോചിക്കാതെ ഗോപിക പെട്ടെന്ന് മറുപടി പറഞ്ഞു. ' ഇതെന്റെ പ്രഷഷനാണ്. സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതു ചെയ്യാം എന്നാം'.

ചന്തുപൊട്ടില്‍ പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ഗാനമായിരുന്നു അത്. ഷഹബാസ് അമനും സുജാത മോഹനു ചേര്‍ന്നാണ് ഗാനം ആലപിച്ചത്.'

### Related Links & Sources
- [Original Story Source](https://moviemax.in/news/20162/if-gopika-had-said-no-the-film-would-not-have-been-complete-lal-jose)