---
title: "റിലീസിന് മുന്‍പ് മാസ്റ്ററിനു തിരിച്ചടി-സിനിമ ചോര്‍ന്നു  "
english_title: "Prior to its release, Master had leaked a setback-movie"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2015/prior-to-its-release-master-had-leaked-a-setback-movie"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5ffd442b07d1d_vbg.jpg"
keywords: []
---

# റിലീസിന് മുന്‍പ് മാസ്റ്ററിനു തിരിച്ചടി-സിനിമ ചോര്‍ന്നു  

> **Lead Summary:** വിജയ്‌യുടെ മാസ്റ്റര്‍ റിലീസിന് മുന്‍പേ മാസ്റ്റര്‍ ചിത്രത്തിലെ ക്ലെെമാക്സ് ഉള്‍പ്പടെയുള്ള പ്രധാന ഭാഗങ്ങള്‍ ചോര്‍ന്നു. ഈ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. വിതരണക്കാര്‍ക്കായി നടത്തിയ പ്രത്യേക ഷോയ്ക്കിടെയാണ് രംഗങ്ങള്‍ ചോര്‍ന്നത്. ഇതേ തുടര്‍ന്ന് വിതരണ കമ്പനിയിലെ ജീവനക്കാരനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

## Article Content

വിജയ്‌യുടെ മാസ്റ്റര്‍ റിലീസിന് മുന്‍പേ മാസ്റ്റര്‍ ചിത്രത്തിലെ ക്ലെെമാക്സ് ഉള്‍പ്പടെയുള്ള പ്രധാന ഭാഗങ്ങള്‍ ചോര്‍ന്നു. ഈ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. വിതരണക്കാര്‍ക്കായി നടത്തിയ പ്രത്യേക ഷോയ്ക്കിടെയാണ് രംഗങ്ങള്‍ ചോര്‍ന്നത്. ഇതേ തുടര്‍ന്ന് വിതരണ കമ്പനിയിലെ ജീവനക്കാരനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ചിത്രം ചോര്‍ന്ന വിവരം സംവിധായകന്‍ ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ ചോര്‍ന്ന രംഗങ്ങള്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ അത് പ്രചരിപ്പിക്കരുതെന്നും ഒരുപാട് പേരുടെ ഒന്നര വര്‍ഷത്തെ കഷ്ടപ്പാടാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രം തീയേറ്ററില്‍ തന്നെ കണ്ട് ആസ്വദിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ തമിഴ് സിനിമാലോകത്തു നിന്നും ധാരാളം പേര്‍ ലീക്കായ രംഗങ്ങള്‍ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/2015/prior-to-its-release-master-had-leaked-a-setback-movie)