---
title: "സന്നദ്ധ സേന ബ്രാൻഡ് അംബാസഡർ-ആദരവര്‍പ്പിച്ച് സുഹൃത്തുക്കള്‍"
english_title: "Volunteer Brand Ambassador-Respected Friends"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2009/volunteer-brand-ambassador-respected-friends"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5ffc2822b2e09_tovino.jpg"
keywords: []
---

# സന്നദ്ധ സേന ബ്രാൻഡ് അംബാസഡർ-ആദരവര്‍പ്പിച്ച് സുഹൃത്തുക്കള്‍

> **Lead Summary:** കേരളത്തിലെ പ്രളയകാലത്തും നടൻ ടൊവിനോ തോമസ് നടത്തിയ സന്നദ്ധ പ്രവര്‍ത്തങ്ങള്‍ നാം കണ്ടതാണ്. ആ സേനയുടെ അംഗീകാരത്തിന് സംസ്ഥാന സർക്കാരിന്‍റെ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസഡറായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസമാണ് ടോവിനോയെ നിയമിച്ചത് . ഫേസ്‌ബുക്കിൽ ലൈവായിട്ടായിരുന്നു ഇക്കാര്യം അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായത്. സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസഡർ ആകുവാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തതിൽ നന്ദി പറയുന്നുതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

## Article Content

കേരളത്തിലെ പ്രളയകാലത്തും നടൻ ടൊവിനോ തോമസ് നടത്തിയ സന്നദ്ധ പ്രവര്‍ത്തങ്ങള്‍ നാം കണ്ടതാണ്. ആ സേനയുടെ അംഗീകാരത്തിന് സംസ്ഥാന സർക്കാരിന്‍റെ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസഡറായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസമാണ് ടോവിനോയെ നിയമിച്ചത് . ഫേസ്‌ബുക്കിൽ ലൈവായിട്ടായിരുന്നു ഇക്കാര്യം അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായത്. സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസഡർ ആകുവാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തതിൽ നന്ദി പറയുന്നുതായും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

 ഇപ്പോഴിതാ സർക്കാർ സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുത്ത ടൊവിനോ തോമസിന് ആദരവ് ഒരുക്കിയിരിക്കുകയാണ് സുഹൃത്തുക്കള്‍. ഇന്നലെ ഷൂട്ടിങ് പുനരാരംഭിച്ച ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'മിന്നൽ മുരളി' യുടെ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിച്ചാണ് അദ്ദേഹത്തെ ആദരിച്ചത്.

ചടങ്ങിൽ പ്രൊഡ്യൂസർ പോൾ ജെയിംസ്, സംവിധായകൻ ബേസിൽ ജോസഫ്, ക്യാമറമാൻ സമീർ താഹീർ, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ തുടങ്ങി നിരവധി അണിയറ പ്രവർത്തകർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2009/volunteer-brand-ambassador-respected-friends)