---
title: "മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിമാനത്തോടെ നടൻ  "
english_title: "The actor proudly shared pictures of his daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/20085/the-actor-proudly-shared-pictures-of-his-daughter"
published_at: "2022-01-10T12:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbe12ccadef_PAKRU.jpg"
keywords: []
---

# മകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിമാനത്തോടെ നടൻ  

> **Lead Summary:** പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് ജീവിതത്തിലൂടെ തെളിയിക്കാന്‍ സാധിച്ച താരമാണ് ഗിന്നസ് പക്രു. മലയാളികള്‍ എന്നും അഭിമാനത്തോടെ നോക്കി കാണാറുള്ള നടനാണ് ഗിന്നസ് പക്രു. വൈകല്യങ്ങളെ കഴിവുകള്‍ കൊണ്ട് തോല്‍പ്പിച്ച താരം നടന്‍ എന്നതിലുപരി നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി തിളങ്ങി. പല റെക്കോര്‍ഡുകളും അംഗീകാരങ്ങളുമൊക്കെ നേടി എടുത്തിട്ടുള്ള പക്രു തന്റെ വിശേഷങ്ങള്‍ ഓരോന്നായി സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്.

## Article Content

പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് ജീവിതത്തിലൂടെ തെളിയിക്കാന്‍ സാധിച്ച താരമാണ് ഗിന്നസ് പക്രു. മലയാളികള്‍ എന്നും അഭിമാനത്തോടെ നോക്കി കാണാറുള്ള നടനാണ് ഗിന്നസ് പക്രു. വൈകല്യങ്ങളെ കഴിവുകള്‍ കൊണ്ട് തോല്‍പ്പിച്ച താരം നടന്‍ എന്നതിലുപരി നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി തിളങ്ങി. പല റെക്കോര്‍ഡുകളും അംഗീകാരങ്ങളുമൊക്കെ നേടി എടുത്തിട്ടുള്ള പക്രു തന്റെ വിശേഷങ്ങള്‍ ഓരോന്നായി സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെക്കാറുണ്ട്.

ഏറ്റവും കൂടുതലായി മകള്‍ ദീപ്തശ്രീയെ കുറിച്ചാണ് പക്രു പറയാറുള്ളത്. മകളുടെ ഇഷ്ടങ്ങളും മറ്റുമൊക്കെ പറയാറുള്ള താരം വീണ്ടും അവളുടെ ചിത്രങ്ങളുമായിട്ടാണ് വന്നിരിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും കൂടെ നില്‍ക്കുന്ന ദീപ്തശ്രീയുടെ ചിത്രങ്ങളിലെ വൈവിധ്യവും സന്തോഷവുമൊക്കെ അതിന് നല്‍കിയ ക്യാപ്ഷനില്‍ അദ്ദേഹം സൂചിപ്പിച്ചിരിക്കുകയാണ്. ഇതോടെ താരകുടുംബത്തിന് എല്ലാവിധ സ്‌നേഹാശംസകളും നേര്‍ന്ന് ആരാധകരും രംഗത്ത് എത്തി. 

നടൻ ഗിന്നസ് പക്രു മകൾ ദീപ്ത കീർത്തിയുടെ കൂടെ നില്‍ക്കുന്നൊരു ഫോട്ടോയും ഭാര്യ ഗായത്രി മോഹന്‍ മകളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയുമാണ് താരം പങ്കുവെച്ചത്. 'അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം' എന്ന ക്യാപ്ഷനും നല്‍കിയിരുന്നു. രസകരമായ കാര്യം രണ്ട് കാലഘട്ടത്തിലുള്ള ഫോട്ടോസാണ് ഇതെന്നുള്ളതാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകളുടെ ചെറിയ പ്രായത്തില്‍ അച്ഛന്റെ അതേ പൊക്കത്തില്‍ എത്തി നില്‍ക്കുന്നതാണ് ആദ്യ ചിത്രത്തില്‍. പിന്നീട് മകള്‍ വളര്‍ന്ന് വലുതായി ഇപ്പോള്‍ അമ്മ ഗായത്രിയുടെ അത്രയും പൊക്കത്തില്‍ എത്തിയതാണ് രണ്ടാമത്തെ ഫോട്ടോയില്‍ കാണിക്കുന്നത്. 

അതേ സമയം നൂറ് കണക്കിന് കമന്റുകളാണ് പക്രുവിന്റെ ഫോട്ടോയക്ക് താഴെ കിട്ടുന്നത്. 'മോളേ, മോളുടെ അച്ഛന്റെ ഒപ്പമെത്താന്‍ ആണ് ഒരുപാട് പൊക്കമുള്ള ഞങ്ങള്‍ ശ്രമിക്കുന്നത്. ഇനിയും വളര്‍ന്നാലേ അച്ഛനോളം എത്തുകയുള്ളൂ. പക്രുചേട്ടന്‍ മനസ്സു കൊണ്ടും അഭിനയം കൊണ്ടും ഉയരങ്ങളില്‍ തന്നെയാണ്.. ഒരു അച്ഛന്‍ എന്ന നിലയ്ക്ക്.

അജയ് കുമാര്‍ എന്ന യഥാര്‍ഥ പേരിനെക്കാളും പക്രു എന്ന് പറഞ്ഞാലേ എല്ലാവരും അറിയുകയുള്ളു. മിമിക്രി ലോകത്ത് നിന്നും അഭിനയത്തിലേക്കും പിന്നീട് സംവിധാനം അടക്കം ചെയ്ത് കൊണ്ടാണ് പക്രു ഗിന്നസ് വേര്‍ഡ് റെക്കോര്‍ഡ് വരെ സ്വന്തമാക്കി.

1984 ല്‍ പുറത്തിറങ്ങിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ തേടി എത്തി. 

2006 ലാണ് പക്രുവും ഗായത്രി മോഹനും തമ്മിലുള്ള വിവാഹം നടക്കുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2009 ല്‍ മകള്‍ ദീപ്ത കീര്‍ത്തി ജനിക്കുകയും ചെയ്തു. ദീപ്തയ്ക്ക് മുന്‍പ് ഒരു കുഞ്ഞ് കൂടി ജനിച്ചിരുന്നെങ്കിലും ഒരാഴ്ച മാത്രമേ ജീവിച്ചിരുന്നുള്ളു. ഇപ്പോള്‍ പക്രുവിനെ പോലെ തന്നെ സെലിബ്രിറ്റിയാണ് മകള്‍ ദീപ്ത.

പല വേദികളിലും ഫോട്ടോഷൂട്ടുകളിലുമൊക്കെ താരപുത്രി നിറഞ്ഞ് നില്‍ക്കുകയാണ്. അഭിനയത്തിലേക്ക് കുറച്ചധികം താല്‍പര്യം മകള്‍ക്ക് വന്നിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ പക്രു പറഞ്ഞത്.l

### Related Links & Sources
- [Original Story Source](https://moviemax.in/news/20085/the-actor-proudly-shared-pictures-of-his-daughter)