---
title: " ജനുവരി 15ന് റിലീസിങ്ങിനൊരുങ്ങി ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ"
english_title: "The Great-Indian Kitchen is set to release on January 15th"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2007/the-great-indian-kitchen-is-set-to-release-on-january-15th"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5ffbfa5702845_KITCHEN.jpg"
keywords: []
---

#  ജനുവരി 15ന് റിലീസിങ്ങിനൊരുങ്ങി ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ

> **Lead Summary:** വെള്ളിത്തിരയിൽ വൻ വിജയമായിരുന്ന 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന സിനിമക്കുശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന കുടുംബ ചിത്രം 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ (മഹത്തായ ഭാരതീയ അടുക്കള) ജനുവരി 15ന് റിലീസ് ചെയ്യും.

## Article Content

വെള്ളിത്തിരയിൽ വൻ വിജയമായിരുന്ന 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' എന്ന സിനിമക്കുശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന കുടുംബ ചിത്രം 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ (മഹത്തായ ഭാരതീയ അടുക്കള) ജനുവരി 15ന് റിലീസ് ചെയ്യും.

കുഞ്ഞുദൈവം, രണ്ട് പെൺകുട്ടികള്‍, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയവ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജിയോ ബേബിയാണ്‌ രചനയും സംവിധാനം നിർഹിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ നിധിൻ പണിക്കർ, ഡിജോ അഗസ്റ്റിൻ, ജോമോൻ ജേക്കബ്, വിഷ്ണു രാജൻ, സജിൻ എസ് രാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.

കേരളത്തിൽ നിന്നുള്ള ആഗോള മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ പ്രദർശനത്തിനെത്തുന്നത്.പുതിയ സിനിമ റിലീസുകൾ കൂടാതെ മലയാള സിനിമയിലെ നൂറോളം മുൻകാല ക്ലാസ്സിക് സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളും നീസ്ട്രീമിൽ ലഭ്യമാണ്. ലോകമാകമാനമുള്ള കേരളീരായ പ്രേക്ഷകർക്ക് മികച്ച മലയാളം വിനോദ പരിപാടികളും ഇതിലൂടെ ആസ്വദിക്കാവുന്നതാണ്. ആപ്പിൾ, ആൻഡ്രോയിഡ്, റോക്കു ടിവി, ആമസോൺ ഫയർ സ്റ്റിക് എന്നിവയിലൂടെ www.neestream.com നീസ്ട്രീം ലഭ്യമാകും. വാർഷിക പ്ലാൻ ഉൾപ്പെടെ മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് നീസ്ട്രീം അവതരിപ്പിക്കുന്നതെന്നും പിന്നണിപ്രവർത്തകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2007/the-great-indian-kitchen-is-set-to-release-on-january-15th)