---
title: "#mohanlal | 'വരുന്നോ എന്റെ കൂടെ..?' ആരാധികയോട് മോഹൻലാൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ"
english_title: "#mohanlal #viral #video #woman #fan #l #360 #loaction"
publisher: "moviemax.in"
canonical_url: "https://moviemax.in/news/200496/mohanlal-viral-video-woman-fan-l-360-loaction"
published_at: "2024-04-23T06:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66270cfa55179_lal.jpg"
keywords: []
---

# #mohanlal | 'വരുന്നോ എന്റെ കൂടെ..?' ആരാധികയോട് മോഹൻലാൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

> **Lead Summary:** **കൊച്ചു **കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ മോഹൻലാൽ ലാലേട്ടനാണ്. സ്നേഹവും ആരാധനയും നിറഞ്ഞ ആ വിളി ആര് വിളിച്ചാലും തനിക്ക് സന്തോഷമാണെന്ന് മോഹൻലാൽ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഇന്ന് മോഹൻലാലിനെ കാണാൻ വന്ന ഒരു വയോധികയായ ആരാധകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

## Article Content

**കൊച്ചു **കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ മോഹൻലാൽ ലാലേട്ടനാണ്. സ്നേഹവും ആരാധനയും നിറഞ്ഞ ആ വിളി ആര് വിളിച്ചാലും തനിക്ക് സന്തോഷമാണെന്ന് മോഹൻലാൽ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഇന്ന് മോഹൻലാലിനെ കാണാൻ വന്ന ഒരു വയോധികയായ ആരാധകയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

മോഹൻലാലിനരികിലേക്ക് വന്ന് സ്നേഹം പ്രകടിപ്പിച്ച ആരാധികയോട് 'പോരുന്നോ തന്റെ കൂടെ?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 'ഇല്ല' എന്ന് നാണത്തോടെ ആരാധികയുടെ മറുപടിയും.

ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എൽ 360യുടെ പൂജാ ദിനത്തിലായിരുന്നു താരത്തിനെ കാണാൻ ആരാധിക ലൊക്കേഷനിലെത്തിയത്.

തിരികെ പോകാൻ കാറിനരികിലേക്ക് നടന്നെത്തിയ മോഹൻലാലിനരികിൽ വയോധിക എത്തുകയായിരുന്നു. താരത്തിനെ താലോടി സ്നേഹം പ്രകടിപ്പിച്ചപ്പോഴായിരുന്നു ചോദ്യം.

ആദ്യം ‘ഇല്ല’ എന്ന് വയോധിക മറുപടി പറഞ്ഞെങ്കിലും പിന്നീട് 'വന്നേക്കാട്ടോ' എന്നുകൂടി പറഞ്ഞു. പിന്നെയും ഇരുവരും സംഭാഷണത്തിലേർപ്പെട്ടതിന് ശേഷമാണ് മോഹൻലാൽ മടങ്ങിയത്.

എൽ 360 തൊടുപുഴയിലാണ് ഇന്ന് ആരംഭിച്ചത്. മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആർ സുനിലും ചേ‌‍‍ർന്നാണ്. നിരവധി അന്താരാഷ്ട്ര ആർട്ട് ഫെസ്റ്റിവലുകളിൽ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആർട്ടിസ്റ്റായ കെ ആർ സുനിൽ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളും എഴുതാറുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/200496/mohanlal-viral-video-woman-fan-l-360-loaction)